കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ.

ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്‌ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്‌ക്കെത്തിച്ചത്. പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

Next Story

സ്നേഹവീട് ഫ്ളവേഴ്സ് 100, കാപ്പാട് കനിവ് സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹസദ്യയും സ്നേഹ സമ്മാനങ്ങളും നല്കി

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം