ദുബായി ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 ഫ്ളവേഴ്സ്, കോഴിക്കോട് കാപ്പാടുള്ള കനിവ് സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹസദ്യയും സ്നേഹ സമ്മാനങ്ങളും നല്കി.
സ്നേഹ വീടിൻ്റെ ഫൗണ്ടർ ആൻഡ് ഡയറക്ടർ സാദി ഇന്ത്യ അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ ഡബ്ലിയു ആർ ഒ പ്രസിഡണ്ട് മിസ്റ, സെക്രട്ടറി ഇന്ദു എന്നിവർ കനിവിലെ സാരഥികൾക്ക് വൃക്ഷ തൈകൾ കൈമാറി നിർവ്വഹിച്ചു.
സുനിൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ, അനിൽകുമാർ അരിക്കുളം, ജുനൈദ് അരീക്കോട്, ആരീഫ് അഫ്സൽ എടപ്പാൾ, അഷറഫ് കാലടി, സജീഷ് ലാൽ കോഴിക്കോട്, സുധീർ പാണ്ടിക്കാട്, താഹിറ മലപ്പുറം, സ്മിത ഇടുക്കി, സബിത അരിക്കുളം കൂടാതെ കനിവിലെ സാരഥികളായ സുലൈഖ, ഉല്ലാസ് പി.ബഷീർ പി., റാഷിദ് പാലക്കര തുടങ്ങിയവർ സംസാരിച്ചു.