ജൂലായ് 1 പെൻഷൻ പരിഷ്കരണ ദിനമായി ആചരിച്ചു കൊണ്ട് കെഎസ്എസ്പിഎ കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ ധർണ നടത്തി

ജൂലായ് 1 പെൻഷൻ പരിഷ്കരണ ദിനമായി ആചരിച്ചു കൊണ്ട് കെഎസ്എസ്പിഎ കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ ധർണ നടത്തി. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കുക ,മെഡിസെപ് അപാകതകൾ പരിഹരിക്കുക മുതലായ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഡി.സി.സി.സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ രത്‌നവല്ലി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

സെറ്റോ ജില്ലാ കൺവീനർ രാധാകൃഷ്ണൻ മാസ്റ്റർ, ജില്ലാ ജോ.സെക്രട്ടറി ശിവദാസൻ വാഴയിൽ,വേലായുധൻ കീഴരിയൂർ, എന്നിവർ സംസാരിച്ചു .നിയോജകമണ്ഡലം പ്രസിഡൻ്റ് ബാലൻ ഒതയോത്ത് അധ്യക്ഷം വഹിച്ചു. സംസ്ഥാനകൗൺസിൽ അംഗം ടി.കെ.കൃഷ്ണൻ സ്വാഗതവും ബാബുരാജ്.പി. നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.