ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്ക് അനുയോജ്യമായ സമയത്ത് കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ജൂലൈ 4,5,6 തീയതികളിൽ മൂടാടി കാർഷിക കർമ്മസേന ഓഫീസ് പരിസരത്തു ഞാറ്റുവേല ചന്ത സംഘടിപ്പിക്കും. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ജൂലൈ നാലിന് 10.30 നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ ശ്രീകുമാർ നിർവഹിക്കും. വിവിധ ഇനം തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, ഫല വൃക്ഷ തൈകൾ പച്ചക്കറി വിത്തുകൾ, ജൈവ ജീവാണു വളങ്ങൾ, അലങ്കാര ചെടികൾ, കാർഷിക ഉപകരണങ്ങൾ, കൂടാതെ കർഷകരുടെ ഉൽപ്പന്നങ്ങളും വിൽപ്പനക്കായി എത്തുന്നുണ്ട്.