നീറ്റ് പുന:പരീക്ഷാ ഫലം ഫലം പ്രഖ്യാപിച്ചു; ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു

നീറ്റ് പുന:പരീക്ഷാ ഫലം ഫലം പ്രഖ്യാപിച്ചു. പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു. മെയ് 30ന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. രണ്ടു വിദ്യാർത്ഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചത് സംശയാസ്പദമാണെന്നുമായിരുന്നു ആരോപണം.

സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയത്. എന്നാൽ 813 വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷയെഴുതിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.

നീറ്റ് പരീക്ഷയിൽ 180 ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥികൾ ഉത്തരമെഴുതേണ്ടത്. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയാൽ പരമാവധി 720 മാർക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാൽ നാലു മാർക്ക് കുറയും. 716 മാർക്ക് ലഭിക്കും. ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് കൂടി കിഴിച്ച് 715 മാർക്കാണ് ലഭിക്കുക. എന്നാൽ രണ്ടു വിദ്യാർത്ഥികൾക്ക് 718 ഉം 719 ഉം മാർക്ക് ലഭിച്ചതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലത്തിലുണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഗ്രേസ് മാർക്ക് നൽകിയതാണെന്ന വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്ക് അനുയോജ്യമായ സമയത്ത് കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂടാടിയിൽ ഞാറ്റുവേല ചന്ത

Next Story

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നിലവില്‍ വന്നു

Latest from Uncategorized

മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ

മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്ത് പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ം തിരുത്തി ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ. കേ​ന്ദ്ര മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം അ​നു​ശാ​സി​ക്കു​ന്ന 12 കു​റ്റ​ങ്ങ​ളി​ൽ മാ​ത്രം കാ​മ​റ

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20

കീഴരിയൂർ നടുവത്തൂർ ആയടത്ത് മീത്തൽ ദേവി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ

സ്വർണ വ്യാപാരിയെ കബളിപ്പിച്ച് സ്വർണം തട്ടിയ ബസ്സ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട് നിന്നും അരീക്കോട്ടേക്കു ബസ്സിൽ കൊടുത്തുവിട്ട 5 ലക്ഷം രൂപ വിലവരുന്ന 61 ഗ്രാം സ്വർണ്ണ ആഭരണങ്ങൾ ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ