കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ഏറ്റെടുക്കണം; കേരളാ ബാങ്ക് റിട്ടയേറീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം

വിരമിച്ച കേരളാ ബാങ്ക് ജീവനക്കാരുടെ പെൻഷൻ കേരളാ ബാങ്ക് ഏറ്റടുക്കണമെന്നും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്നും മിനിമം പെൻഷൻ പതിനായിരം രൂപയായി വർധിപ്പിക്കണമെന്നും കേരളാ ബാങ്ക് റിട്ടയേറീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ മുണ്ടരി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി .കുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പി. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി. ടി .ജയരാജൻ, പി. പ്രദീപ്‌ കുമാർ, (ഓൾ ഇന്ത്യ കോ ഓപ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അഡ്വൈസർ ),മൂസ്സ പന്തീരാങ്കാവ്, എ. രാജൻ, ടി. രാജൻ, വി .സുകുമാരൻ, പി ,കെ. ആനന്ദൻ, വി. നാരായണൻ കുട്ടി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി. കുമാരൻ ( പ്രസിഡന്റ്‌) വി. സുകുമാരൻ, പി ഭാനുമതി,എ.കെ. ഉണ്ണികൃഷ്ണൻ(വൈ:പ്രസിഡന്റ്‌ ) പി , കെ ആനന്ദൻ,(ജനറൽ സെക്രട്ടറി,)ഇ.ബാലൻ, ആർ.ദിനചന്ദ്രൻ,എം. പി. ശോഭ, (സെക്രട്ടറി )ടി. രാജൻ, (ഓർഗനൈസിങ് സെക്രട്ടറി ) വി. പി ബാലൻ ഓഡിറ്റർ, കെ രജനി വനിതാ വിഭാഗം കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 12,13 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.

    

Leave a Reply

Your email address will not be published.

Previous Story

സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളും മരുന്നു വിതരണം നിര്‍ത്താന്‍ ആലോചിച്ച് ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്

Next Story

ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്ക് അനുയോജ്യമായ സമയത്ത് കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂടാടിയിൽ ഞാറ്റുവേല ചന്ത

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി