കാവുംവട്ടം: ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച എസ്എസ്എൽസി,പ്ലസ്ടു,എൽഎസ്എസ്,യുഎസ്എസ് വിജയികൾക്കുള്ള അനുമോദനം ശ്രീ എൻ സുനിൽ കുമാർ (CI OF POLICE) ഉദ്ഘാടനം ചെയ്തു. പി പി ഫാസിൽ ( കൗൺസിലർ 22 വാർഡ് ) മുഖ്യാതിഥിയായി.
നീരജ്‌ലാൽ ( ക്ലബ്ബ് പ്രസിഡൻ്റ്) അധ്യക്ഷനായി. വിഷ്ണു (സെക്രട്ടറി) സ്വാഗതം പറഞ്ഞു. മുരളി ഇ കെ,സജിത്ത് ലാൽ, മഹേഷ് കെ.പി,അഭിരാം,ബഗീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അസഹറുദ്ധീൻ( ക്ലബ്ബ് വൈസ് പ്രസിഡൻ്റ്) നന്ദി പറഞ്ഞു. ജിതേഷ് എം, മിഥിലേഷ്,ശശി,അഖിലേഷ് എന്നിവർ നേതൃത്വം നൽകി.