എം പി വീരേന്ദ്രകുമാർ അനുസ്മരണവും അനുമോദനവും നടത്തി

ഊരള്ളൂർ : എം. പി. വീരേന്ദ്രകുമാർ സമഗ്ര മേഖലകളെയും ആഴത്തിലും പരപ്പിലും പഠന നടത്തിയ വ്യത്യസ്ഥനായ അതുല്യ പ്രതിഭയാണെന്ന് വിദ്യാരംഗം ജില്ല കോഡിനേറ്റർ ബിജു കാവിൽ അഭിപ്രായപ്പെട്ടു. എം.പി. വിരേ ന്ദ്രകുമാർ ചാരിറ്റബിൾ & എജുക്കേഷണൽ ട്രസ്റ്റ് ഊരള്ളുരിൽ സംഘടിപ്പിച്ച അനുസ്മരണവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രസ്റ്റ് ചെയർമാൻ ജെ. എൻ പ്രേം ഭാസിൻ അധ്യക്ഷത വഹിച്ചു. അഷറഫ് വള്ളോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, കെ.എം. മുരളിധരൻ, പി.സി. നിഷാകുമാരി സി. വിനോദൻ, ടി.പി. സുനി, കെ.കെ. ശിബിഷ് , സി. എം. സുനിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.