2024 ജൂലായ് മാസം നിങ്ങൾക്കെങ്ങിനെ? – തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

/


മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ ഭാഗം)
ഗ്രഹ ചാരഫലത്തെ അടിസ്ഥാനമാക്കി സൂര്യന്‍ ജൂലായ് 15 തിയ്യതിവരെ അനുകൂല ഭാവത്തിലാണ്.മനസമാധാനം,രോഗമുക്തി,ശത്രു പരാജയം,ധനലാഭം,ബഹുമാനം,സ്ഥാനമാനലാഭം,മിത്രങ്ങള്‍ കൊണ്ട് നേട്ടം. എന്നാല്‍ 16ന് ശേഷം സൂര്യന്‍ അത്ര അനുകൂലമല്ല. യാത്രാക്ലേശം,മനക്ലേശം,വീട്ടുകാരമായി കലഹം,സ്ത്രീകളുമായി കലഹം എന്നിവയ്ക്ക് സാധ്യത,ദോഷ പരിഹാരത്തിന് മഹാദേവന് ധാര,കൂവളമാല എന്നിവ വഴിപാടായി നല്‍കണം. ഓം നമ:ശിവായ മന്ത്രം ഒരുവിടുക.ചൊവ്വയും അനുകൂല ഭാവത്തിലല്ല.മനക്ലേശം,ധനക്ലേശം,കടുത്ത വാക്കുകള്‍ ഉപയോഗിക്കരുത്,ചൊവ്വാഴ്ച ദിവസം കൂടുതല്‍ ശ്രദ്ധിക്കണം,ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട് നടത്തുക.19 തിയ്യതിവരെ ബുധന്‍ അനുകൂല ഭാവത്തിലാണ്. മാതാവ് മൂലം നേട്ടം,ധന നേട്ടം,മനസമാധാനം എന്നിവ ഉണ്ടാകും. 19ന് ശേഷം മനക്ലേശം,ഉഷ്ണ രോഗ സാധ്യത,ധന നഷ്ടം.വിഷ്ണു സഹസ്ര നാമം ചൊല്ലുക,വിഷ്ണു ക്ഷേത്ര ദര്‍ശനം.വ്യാഴം അനുകൂലാവസ്ഥയിലാണ്. എന്നാലും വേദ ദോഷമുളളതിനാല്‍ ഫലം വിപരീതമാകും. ധനചെലവ് കൂടും. വീട് വിട്ട് പോകേണ്ട അവസ്ഥ വരും. വിഷ്ണു സഹസ്രനാമം ചൊല്ലുക. വ്യാഴത്തിന്റെ ദൃഷ്ടി ഉളളതിനാല്‍ കര്‍മ്മ രംഗത്ത് ഗുണം ഉണ്ടാകും. ശുക്രന്‍ ആറാം തിയ്യതിമുതല്‍ പൊതുവേ അനുകൂലാവസ്ഥയിലാണ്. എല്ലാ വിധ സുഖങ്ങളുമുണ്ടാകും. സ്നേഹിതര്‍ കൊണ്ട് നേട്ടമുണ്ടാകും. ശനിയുടെ ഭാവം കൊണ്ട് 19 വരെ ധനലാഭം,രോഗ ശമനം,ബഹുമാനം,സുഖം,സന്തോഷം എന്നിവ പ്രതീക്ഷിക്കാം.19ന് ശേഷം ശനി ദോഷമുണ്ടാക്കും. മനക്ലേശം,സന്താനം മൂലം ദുഖം,അയ്യപ്പന് നീരാഞ്ജനം,അയ്യപ്പ ക്ഷേത്ര ദര്‍ശനം.രാഹു ദോഷം കൊണ്ട് ചെലവേറും.ശിവ പൂജ വേണം.സര്‍പ്പ പൂജ. കേതു അനുകൂല ഭാവത്തിലാണ്. ഗുണ ഫലമാണ് ഈ കൂറുകാര്‍ക്ക് കൂടുതല്‍.


എടവക്കൂറ് (കാര്‍ത്തിക മുക്കാല്‍,രോഹിണി,മകീര്യം ആദ്യ പകുതി)
ജൂലായ് പതിനഞ്ച് വരെ ഈ കൂറുകാര്‍ക്ക് സൂര്യന്‍ അനുകൂല ഭാവത്തിലല്ല. മനക്ലേശം,ചതിയില്‍പ്പെടാന്‍ സാധ്യത,സര്‍വ്വ വിധ ദോഷം,പരിഹാരമായി മഹാദേവന് ധാര,ഓം നമശിവായ മന്ത്രം ജപിക്കുക,എന്നാല്‍ 16ന് ശേഷം വളരെ നല്ല സമയം. മനസമാധാനം,രോഗമുക്തി,ധനലാഭം,സ്ഥാന ലാഭം,ശത്രു നാശം എന്നിവ അനുഭവിക്കും.കുജന്‍(ചൊവ്വ)അനുകൂല ഭാവത്തിലല്ല. ധന വ്യയം,പരദേശ ഗമനം,വീട്ടുകാരും ഭാര്യയുമായി അഭിപ്രായ വ്യത്യസം,മുറിവ്,വ്രണം എന്നിവ ഉണ്ടാകാന്‍ സാധ്യത.ഭദ്രകാളിയെ പ്രീതിപ്പെടുത്താന്‍ രക്ത പുഷ്പാഞ്ജലി. ബുധന്‍ 19 വരെ അനുകൂലമല്ല. ബന്ധു കലഹം,ശത്രു ക്ലേശം,വിഷ്ണു സഹസ്രനാമം ജപിക്കുക,19ന് ശേഷം വളരെ അനുകൂലം,കുടുംബ സുഖം,മാതാവ് മൂലം നേട്ടം,വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം.വ്യാഴവും അനുകൂലമല്ല,തൊഴില്‍ രംഗത്ത് ക്ലേശം,ഭയം,സര്‍ക്കാര്‍ മൂലം ക്ലേശം,ജോലി മാറ്റം,വിഷ്ണു,ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം.ശുക്രന്‍ ആറ് വരെ അനുകൂലം സുഖ പ്രാപ്തി,ധനലാഭം,ആറിന് ശേഷം ധന നഷ്ടം,ദേവി പ്രീതി വരുത്തുക.ശനി കണ്ടകശനി കാരണം ജോലി സ്ഥലത്ത് മാറ്റം,അയ്യപ്പ സ്വാമിക്ക് നീരാഞ്ജനം ,ഹനുമാന് വെറ്റിലമാല ചാര്‍ത്തുക.രാഹു അനുകുലമല്ല,സന്താന ക്ലേശത്തിന് സാധ്യത. കേതു അനുകൂലം.

മിഥുനക്കൂറ് (മകയീര്യം രണ്ടാം പകുതി,തിരുവാതിര,പുണര്‍തം മുക്കാല്‍)
സൂര്യന്‍ അനുകൂലനല്ല,മനക്ലേശം,ഉദര രോഗം,ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം.ധനക്ലേശം,മഹാദേവന് ധാര അനുയോജ്യം. കുജന്‍ 12 വരെ അനുകൂലം,ധനധാന്യ നേട്ടം,ഭൂമി ലഭിക്കും,സര്‍വ്വ നേട്ടം,ആരോഗ്യ നേട്ടം,12 മുതല്‍ മനക്ലേശം,കാര്യതടസ്സം,ബന്ധു വിരോധം,ദൂരയാത്ര,പരിഹാരത്തിന് ഭദ്രകാളി പ്രീതി വരുത്തുക.ബുധന്‍ 19 വരെ അനുകൂലം,സന്തോഷം,സ്വജ്ജന സമ്പര്‍ക്കം,19 കഴിഞ്ഞാന്‍ അനുകൂലമല്ല,അഭിപ്രായ വ്യത്യാസം,ദോഷം വിഷ്ണു സഹസ്രനാമം ജപിക്കുക.വ്യാഴത്തിന് വിപരീത വേദമുളളതിനാല്‍ നല്ല ഫലങ്ങളുണ്ടാവും. അപ്രതീക്ഷിത ധനലാഭം,ഉയര്‍ച്ച,വാഹനം,വീട്,ഭൂമി എന്നിവ വാങ്ങാന്‍ യോഗം,വീട് നിര്‍മ്മാണത്തിന് നല്ല സമയം,അടുത്ത മെയ്മാസം വരെ നല്ല സമയം.തൊഴിലില്‍ അഭിവൃദ്ധി, ശുക്രന്‍ അനുകൂല ഭാവത്തിലായതിനാല്‍ സര്‍വ്വ വിധ സുഖം,ധനലാഭം,ശത്രു നാശം,ശനി അനുകൂലമല്ല.പിതാവിന് ക്ലേശം,സമ്മര്‍ദ്ദം, അയ്യപ്പന് എളള് തിരി കത്തിക്കുക,രാഹു കേതു ദോഷം അകറ്റാന്‍ ശിവ,ഗണപതി പ്രീതി വരുത്തുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം കാല്‍,പൂയം,ആയില്യം)
സൂര്യന്‍ ഈ മാസം അനുകൂലമല്ല,മനക്ലേശം,അധിക ചെലവ്,ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം,കാര്യതടസ്സം,മഹാദേവനെ പ്രീതിപ്പെടുത്തുക.ചൊവ്വ 12 വരെ അനുകൂലമല്ല. കാര്യ പരാജയം,ദൂര യാത്ര എന്നിവയ്ക്ക് സാധ്യത,12ന് ശേഷം ധനലാഭം,വസ്ത്ര ലാഭം,വിജയം,സന്തോഷം,ഭൂമി ലാഭം,ആരോഗ്യം മെച്ചപ്പെടും. ബുധന്‍ 19 വരെ അനുകൂലനല്ല.ധനനാശം,ബന്ധുക്കളുമായി അഭിപ്രായ ഭിന്നത,ദുര്‍ജ്ജന സമ്പര്‍ക്കം,19 മുതല്‍ അനുകൂലം,സന്തോഷം,ആഭരണം ലഭിക്കും,സജ്ജന സമ്പര്‍ക്കം,മനസമാധാനം. വ്യാഴം അനുകൂലനാണെങ്കിലും വേദ ദോഷം ഉണ്ട്. ദുഖം,ധനനാശം,ഭാഗ്യദോഷം എന്നിവ ഉണ്ടാകും. എന്നാല്‍ അഞ്ച്,ഏഴ് എന്നിവയിലേക്ക് ദൃഷ്ടിയുളളതിനാല്‍ സന്താനഭാഗ്യം,വിവാഹ സാധ്യത,ബിസിനസ് ഉയര്‍ച്ച എന്നിവയ്ക്ക് സാധ്യത.ശുക്രന്‍ ദോഷ പ്രദാനല്ല. ധന നേട്ടം,സുഖപ്രാപ്തി. ശനി,അഷ്ടമത്തിലായതിനാല്‍ ക്ലേശം,അയ്യപ്പനെയും ഹനുമാനെയും പ്രീതിപ്പെടുത്തുക.രാഹു ദോഷം ചെയ്യും. ഭാഗ്യഭംഗം,ശിവപ്രീതി വരുത്തുക,സര്‍പ്പ പൂജ,കേതു ദോഷം ഇല്ല.കേതു അനുകൂലം.


ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം കാല്‍)
സൂര്യന്‍ 15 വരെ അനുകൂല സ്ഥാനത്ത്,പുതിയ സ്ഥാനങ്ങള്‍ ലഭിക്കും,അഭിമാനം,ധനലാഭം,സര്‍വ്വ വിജയം,പുതിയ ജോലി,16ന് ശേഷം ദൂര യാത്ര,കാര്യതടസ്സം,ക്ലേശം മഹാദേവനെ പ്രാര്‍ത്ഥിക്കുക.ചൊവ്വ അനുകൂലമല്ല,പണത്തിന് ഞെരുക്കം,ബലക്ഷയം,അപമാന സാധ്യത,പരാജയം,ദൂര യാത്ര,ഭദ്രകാളിയെ പ്രീതിപ്പെടുത്തുക.ബുധന്‍ അത്ര അനുകൂലമല്ല,ബന്ധു വിരോധം,ധനനാശം,കാര്യ പരാജയം,ക്ലേശം,വിഷ്ണു സഹസ്രനാമം ജപിക്കുക.വ്യാഴത്തിന് വിപരീത വേദമുണ്ട്. 12 വരെ ഗൃഹലാഭം,സര്‍വ്വ ഗുണം,ഉയര്‍ച്ച,നല്ല ഫലം.12 മുതല്‍ അനുകൂലനല്ല. ആലസ്യം,സന്താന ക്ലേശം,സ്ഥാന ഭ്രംശം ,അനാവശ്യ ഭയം.വിഷ്ണു ക്ഷേത്ര ദര്‍ശനം നല്ലത്. ശുക്രന്‍ അനുകൂലനല്ല.ദേവീ പ്രീതി വരുത്തുക. ശനി കണ്ടകസ്ഥാനത്താണ്. അതിനാല്‍ അനുകൂലനല്ല.അയ്യപ്പ ഭജന വേണം.രാഹു കേതുക്കള്‍ അനുകുലനല്ലാത്തതിനാല്‍ ശിവപ്രീതി,ഗണപതി പ്രീതി വരുത്തുക.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)
സൂര്യന്‍ അനുകൂലാവസ്ഥയില്‍ ധനലാഭം,ബന്ധു സമാഗമം അധികാരികളുടെ സഹായം,പുതിയ സ്ഥാനമാനം. കുജന്‍ അനുകൂലമല്ല. ബലക്ഷയം,രോഗം,കടം കൂടും,ഭദ്രകാളിയെ പ്രാര്‍ത്ഥിക്കുക.ബുധന്‍ 19 വരെ വളരെ അനുകൂലം. ആരോഗ്യം,സുഖം ലഭിക്കും,19ന് ശേഷം ധനക്ലേശം. വിഷ്ണു സഹസ്രനാമം ജപിക്കുക. വ്യാഴം വളരെ അനുകൂലം,16 വരെ വേദദോഷം ഉണ്ട്. ,16ന് ശേഷം വേദദോഷം മാറും. അനുകൂലം ഉണ്ടാവും ധനലാഭം,സുഖം,ഗൃഹനേട്ടം,ഉയര്‍ച്ച,സന്താന നേട്ടം,വിവാഹം സാധ്യത. പിതാവിനാല്‍ നേട്ടം. ശുക്രന്‍ ആറ് വരെ അനുകൂലമല്ല,സ്ത്രീകലഹം,ആറ് മുതല്‍ അനുകൂലം,പ്രതാപം,സുഖം. ശനി അനുകൂലമല്ല. കാര്യതടസ്സം,പിതാവിനും ബന്ധുക്കള്‍ക്കും ക്ലേശം.അയ്യപ്പ ക്ഷേത്ര ദര്‍ശനം. രാഹു കേതു ദോഷം മാറാന്‍ ശിവ,ഗണപതി പ്രീതി വരുത്തുക.

തുലാക്കൂറ് (ചിത്തിര പകുതി,ചോതി വിശാഖം മുക്കാല്‍)
സൂര്യന്‍ 15 വരെ അനുകൂലമല്ല. രോഗ സാധ്യത,മനക്ലേശം,മഹാദേവനെ പൂജിക്കുക,16ന് ശേഷം വളരെ നേട്ടം,ധനലാഭം,ബന്ധു സമാഗമം,ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാര്യം സാധിക്കും. കുജന്‍ അനുകൂലമല്ല,ധനനഷ്ടം,ഉദര രോഗം,മനസമാധാനമില്ല,ബന്ധുകലഹം,കടം വാങ്ങേണ്ട അവസ്ഥ. ഭദ്രകാളിയെ ധ്യാനിക്കുക.ബുധന്‍ അനുകുലം,ശത്രുനാശം, സ്ഥാനലാഭം,പ്രശംസ,സുഖം,ആരോഗ്യം,ബന്ധു സമാഗമം.വ്യാഴം 19 വരെ വളരെ ദോഷപ്രദം,രോഗം,ധന നഷ്ടം,ഭയം,മോഷണം സാധ്യത,19ന് ശേഷം വ്യാഴം അനുകൂല ഫലം നല്‍കും. വിപരീത വേദം മൂലം അനുകൂലം. ധനലാഭം,സന്താന ലാഭം. സ്ഥാന ലാഭം.അപ്രതീക്ഷിത ലാഭം,ശുക്രന്‍ ആറ് വരെ അനുകൂലം,ആരോഗ്യം. ആറിന് ശേഷം അനുകൂലമല്ല.സ്ത്രീ കലഹം,മനക്ലേശം,ദേവീ പ്രീതി വരുത്തുക. ശനി 19 വരെ അനുകൂലമല്ല. മനക്ലേശം,സന്താന ദോഷം,അയ്യപ്പ സ്വാമിയെ ധ്യാനിക്കുക,19ന് ശേഷം അനുകൂലം,നല്ല ഫലം,അധികാര പ്രാപ്തി. രാഹു,കേതുക്കള്‍ അനുകൂലമല്ല. ഗണപതി പൂജ നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം കാല്‍,അനിഴം,തൃക്കേട്ട)
സൂര്യന്‍ അനുകൂലമല്ല.അഗ്‌നിഭയം,ശത്രം ദോഷം,ധനനഷ്ടം,അപമാനം.മഹാദേവന് ധാര ചെയ്യണം.കുജന്‍12 വരെ അനുകൂലം. ധനലാഭം,പ്രശസ്തി,വസ്ത്രം ലഭിക്കും.വിജയം,രോഗ മുക്തി,12ന് ശേഷം അനുകൂലമല്ല. ഭദ്രകാളിയെ പ്രീതിപ്പെടുത്തുക. ചൊവ്വാഴ്ച ശ്രദ്ധിക്കണം. ബുധന്‍ 19 വരെ അനുകൂലമല്ല,അപവാദ സാധ്യത,മാനസിക ദുംഖം,തടസ്സം,ക്ലേശം,19ന് ശേഷം സ്ഥാന നേട്ടം,ശത്രു നാശം,വ്യാഴം വളരെ അനുകൂലം,സര്‍വ്വ കാര്യ വിജയം,ആരോഗ്യം അനുകൂലം,നാനാ സുഖം,വിവാഹ യോഗം,സന്താനങ്ങള്‍ക്ക് നേട്ടം,ജോലി സാധ്യത,സര്‍ക്കാര്‍ അംഗീകാരം ലഭിക്കും. ശുക്രന്‍. അനുകൂലം,സര്‍വ്വ സുഖം,വസ്ത്ര ലാഭം,ദുഖ ശാന്തി,സുഖം.ശനി കണ്ടകശനി കാലം,രോഗം,സാമ്പത്തിക ക്ലേശം,ശത്രു ദോഷം.അയ്യപ്പ സ്വാമിക്ക് നീരാഞ്ജനം.രാഹു അനുകൂലമല്ല.ശിവ പ്രീതി വരുത്തുക,കേതു ദോഷം ചെയ്യുന്നില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍)
സൂര്യന്‍ അനുകൂലമല്ല,വീട്ടുകാര്‍ സ്‌നേഹിതര്‍ എന്നിവരുമായി അഭിപ്രായ വ്യത്യാസം. കാര്യ പരാജയം,ഭാര്യ പുത്രാദികള്‍ക്ക് ദോഷം,മഹാ ദേവന് കൂവള മാല ചാര്‍ത്തുക. ചൊവ്വ 12 വരെ അനുകൂലമല്ല,ധനക്ലേശം,മനപ്രയാസം,സന്താനങ്ങളും,ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസം,സുബ്രഹ്മണ്യനെ ധ്യാനിക്കുക.12ന് ശേഷം അനുകൂലം,ധനലാഭം,പ്രശസ്തി,രോഗ മുക്തി,വഴക്കിന് പരിഹാരം. ബുധന്‍ 19 വരെ അനുകൂലമല്ല. കാര്യതടസ്സം,അപവാദം,വിഷ്ണു സഹസ്രനാമം ജപിക്കുക,വ്യാഴം അനുകൂലമല്ല,ഭാര്യ പുത്രന്‍മാരുമായി അഭിപ്രായ ഭിന്നത,ധനനഷ്ടം,ജോലിയില്‍ ക്ലേശം,വിഷ്ണു സഹസ്രനാമം ജപിക്കുക.ശുക്രന്‍ ആറ് വരെ അനുകുലമല്ല ,സ്ത്രീകളുമായി ബന്ധപ്പെട്ട് ക്ലേശം,,അപമാനം,ദുഖം,ദേവീ പ്രീതി വരുത്തുക,ആറിന് ശേഷം അനുകൂലം,ധനലാഭം,ആരോഗ്യം മെച്ചപ്പെടും,
ശനി അനുകൂലം,സര്‍വ്വകാര്യ വിജയം,സുഖം,ഉദ്യോഗ ലാഭം,രാഹു കേതു അത്ര അനുകൂല്ല.ശിവ,ഗണപ്രീതി വരുത്തുക.

മകരക്കൂറ് (ഉത്രാടം മുക്കാല്‍,തിരുവോണം,അവിട്ടം ആദ്യ പകുതി)
സൂര്യന്‍ 15 വരെ അനുകൂലം,സന്തോഷം,രോഗ ശമനം,ബഹുമാനം,ആഹാരം വസ്ത്രം ലഭിക്കും.കുജന്‍ അനുകൂലമല്ല,ബന്ധു വിരോധം,ശത്രു ദോഷം,സ്ഥാന ഭ്രശം,രക്ത സംബന്ധമായ അസുഖം,ഭദ്രകാളിയെ പ്രീതിപ്പെടുത്തുക.ബുധന്‍ അനുകൂലമല്ല,വിഷ്ണു സഹസ്രനാമം ജപിക്കുക,വ്യാഴത്തിന് 12 വരെ വേദ ദോഷം,സമാധാന കുറവ്,ബന്ധു ദോഷം,ദൂരയാത്ര,അപമാനം,വിഷ്ണു സഹസ്രനാമം ജപിക്കുക. 12ന് ശേഷം ഉന്നതി,ധനാഗമനം,സന്താനലാഭം,കാര്യ വിജയം,സര്‍ക്കാര്‍ ആനുകൂല്യം. ശുക്രന്‍ അനുകൂലനല്ല,ശത്രു ദോഷം അപവാദം, മനപ്രയാസം,സ്ത്രീ കലഹം,ഏഴര ശനിയുടെ കാലം,ധനക്ലേശം,ബന്ധു വിരോധം,ദേവി പ്രീതി വരുത്തുക,രാഹു കേതുക്കള്‍ അനുകൂലമല്ല. ഗണപതി പ്രീതി വരുത്തുക.ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി,ചതയം,പുരൂരുട്ടാതി,)
സൂര്യന്‍ 15 വരെ അനുകൂലനല്ല.സ്‌നേഹിതരെ കൊണ്ട് ദോഷം,ശത്രു ദോഷം,ധനക്ലേശം,16ന് ശേഷം ഗുണം,സന്തോഷം വിജയം,ശത്രു നാശം,കുജന്‍ 12 വരെ വളരെ അനുകൂലം,ധനലാഭം,ആരോഗ്യം,സുഖം,12ന് ശേഷം ശത്രു ദോഷം,സ്ഥാന ഭ്രശം,ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട് ചെയ്യുക.ബുധന്‍ 19 വരെ അനുകൂലം,ധനലാഭം,വിജയം,19ന് ശേഷം കുടുംബ വഴക്ക്,സുഖ കുറവ്,ദോഷം. വ്യാഴം അത്ര അനുകൂലമല്ല. ധനക്ലേശം,സമാധാനക്കുറവ്,അപമാനം,വീട് വിട്ട് പോകേണ്ട അവസ്ഥ,വിഷ്ണു സഹസ്രനാമം ജപിക്കുക. ശുക്രന്‍ ആറ് വരെ അനുകൂലം,തൊഴില്‍ ഉയര്‍ച്ച.സന്തോഷം,ആറിന് ശേഷം അനുകൂലമല്ല,ശത്രു ദോഷം,ബന്ധു ക്ലേശം,മനക്ലേശം,ദേവി പ്രീതി വരുത്തുക,ശനി ജന്മശനിയായി നില്‍ക്കുന്നു.മനക്ലേശം,രോഗം,വളക്ക്,അയ്യപ്പ സ്വാമിയെ പ്രാര്‍ത്ഥിക്കുക.ഹനുമാന് വെറ്റിലമാല.

മീനംക്കൂറ് (പൂരൂരുട്ടാതി കാല്‍ ഭാഗം,ഉത്രട്ടാതി,രേവതി)
സൂര്യന്‍ അനുകൂലമല്ല യാത്രാക്ലേശം,ധനക്ലേശം,സ്ത്രീ കലഹം,മനക്ലേശം.മഹാദേവനെ ഭജിക്കുക. കുജന്‍ 12 വരെ അനുകൂലമല്ല.കടുത്ത വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ധനക്ലേശം,മനസമാധാനമില്ല,സുബ്ഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തുക.12 മുതല്‍ നല്ല ഫലം. ബുധന്‍ 19 വരെ ദോഷം,ഭാര്യയുമായി വഴക്കിന് സാധ്യത,19ന് ശേഷം നേട്ടം, സുഖം. കാര്യ വിജയം. വ്യാഴം അത്ര നല്ല സ്ഥാനത്തല്ല. ബന്ധുക്കളുമായി വഴക്ക്. തൊഴില്‍ തടസ്സം,ജോലി മാറാന്‍ സാധ്യത,രോഗാവസ്ഥ,ബന്ധു ക്ലേശം,പിതൃക്ലേശം,വിഷ്ണു-ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം. ശുക്രന്‍ ധനലാഭം,സ്നേഹിതന്‍മാരുടെ സഹായം,സന്തോഷം,തൊഴില്‍ ഉയര്‍ച്ച,ശനി ഏഴര ശനിയായി തുടരുന്നു.അമിത ചെലവ്,യാത്രാ ക്ലേശം,ദുരനുഭവങ്ങള്‍. രാഹു കേതു അനുകൂലമല്ല.ശിവപ്രീതി ഗണപതി പ്രീതി വരുത്തുക.
എല്ലാവര്‍ക്കും നന്മ ഉണ്ടാവട്ടെ.

Leave a Reply

Your email address will not be published.

Previous Story

കുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Next Story

ഇന്റർവ്യൂ മാറ്റി വെച്ചു

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ     *മെഡിസിൻവിഭാഗം(17)* *ഡോ മൃദുൽകുമാർ*   *ജനറൽസർജറി(9)* *ഡോ.സി

സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയും മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ പി.ദിവ്യശ്രീയെ (35) ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക

തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു

കേരളത്തിലെ  യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ്