ഇന്ധനചോർച്ച; പെട്രോൾപമ്പ് അടച്ചുപൂട്ടി - The New Page | Latest News | Kerala News| Kerala Politics

ഇന്ധനചോർച്ച; പെട്രോൾപമ്പ് അടച്ചുപൂട്ടി

പേരാമ്പ്ര: ഉള്ള്യേരി റോഡിൽ സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോൾ പമ്പ്
ടാങ്ക് ചോർച്ചയെ തുടർന്ന് അടച്ചുപൂട്ടി. ഇന്ധനം ചോർന്നത് കാരണം പരിസരപ്രദേശങ്ങളിലെ കിണറുകളും കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുകയാണ്. ഇതോടെ പെട്രോൾ പമ്പിന്റെ പരിസരത്തുള്ള വീടുകളിലെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ജല ലഭ്യതയില്ലാതായതോടെ ജനജീവിതം ദുസ്സഹമായി മാറി.

സമീപത്തെ വയലുകളും ഇന്ധനം കലർന്ന് മലിനമായിട്ടുണ്ട്. വെള്ളത്തിൽ ഇന്ധനം കലർന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ പരിസരവാസികൾ പരിഭ്രാന്തിയിലാണ്. വായുവിലും വെള്ളത്തിലും പെട്രോൾ ഗന്ധം ഉണ്ട്. പരിസരവാസികളിൽ ചിലരിൽ തലവേദന, തലകറക്കം, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചോർച്ച തടയാനും, പ്രദേശവാസികളുടെ ആരോഗ്യവും കുടിവെള്ള ലഭ്യതയും സുരക്ഷയും ഉറപ്പാക്കാനും അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകി.

   

Leave a Reply

Your email address will not be published.

Previous Story

വീട്ടിലെ കൃഷി: ഒരുങ്ങാം, അമര കൃഷിക്ക്

Next Story

തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണം: എച്ച്.എം.എസ്

Latest from Main News

ദുരിതബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധം; വിലങ്ങാട് വ്യാഴാഴ്ച ഹർത്താൽ

കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് 

നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി

നാല് സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് നാളെ തുടക്കമാവും

സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് നാളെ തുടക്കമാവും. സിക്കിം രൂപീകരണത്തിൻ്റെ

ഭീകരവാദത്തിനെതിരായ ഇന്ത്യന്‍ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി സർവകക്ഷി പ്രതിനിധി സംഘങ്ങള്‍ വിദേശപര്യടനം തുടരുന്നു

ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി പാര്‍ലമെന്‍റംഗങ്ങളുടെ നേതൃത്വത്തില്‍, സർവകക്ഷി പ്രതിനിധി സംഘങ്ങള്‍ വിദേശപര്യടനം തുടരുന്നു. ലോകനേതാക്കളുമായും, പൗരപ്രമുഖരുമായും, മാധ്യമ