ദുബായ് സമ്മർ സർപ്രൈസസിന് തുടക്കം

ദുബായ് : ആകർഷകമായ കിഴിവുകളും കൈനിറയെ സമ്മാനങ്ങളുമായി വേനൽക്കാലം അവിസ്‌മരണീയമാക്കാൻ ദുബായ് സമ്മർ സർപ്രൈസസ് (ഡി.എസ്.എസ്.) വെള്ളിയാഴ്‌ച ആരംഭിച്ചു. ലോകോത്തര കലാകാരന്മാർ അണിനിരന്ന
നൃത്ത, സംഗീത പരിപാടികളോടെയാണ് 65 ദിവസത്തെ വ്യാപാര, വിനോദ മഹോത്സവത്തിന് തുടക്കമായത്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻ്റിൻ്റെ (ഡി.എഫ്.ആർ.ഇ.) നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നുവരെയാണ് ഡി.എസ്.എസിൻ്റെ 27-ാം പതിപ്പ് നടക്കുക. 3500-ലേറെ വ്യാപാരകേന്ദ്രങ്ങളിലായി 800- ലേറെ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളിൽ 75 ശതമാനംവരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അഞ്ചുകോടി ദിർഹത്തിൻ്റെ സമ്മാനത്തുക, സ്വർണം, ആഡംബര വാഹനങ്ങൾ, താമസ പാക്കേജുകൾ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ഒട്ടേറെ സമ്മാനങ്ങളാണ് പുതിയ പതിപ്പിലുള്ളത്. ചുട്ടുപൊള്ളുന്ന വേനലിലും അവധിക്കാലം ആഘോഷമാക്കാനായി സമാനതകളില്ലാത്ത പരിപാടികളാണ് 10 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഡി.എസ്.എസിലുള്ളത്. വാരാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി ഷോപ്പിങ് മാളുകളെല്ലാംതന്നെ വർണവെളിച്ചങ്ങളിൽ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. സംഗീതം, നൃത്തം, കലാപരിപാടികൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള തത്സമയവിനോദ പരിപാടികളും വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം.

സിറ്റി സെൻ്റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് ഫെസ്റ്റിവെൽ സിറ്റി, കൊക്കോകോള അറീന, മോദേഷ് വേൾഡ് എന്നിവിടങ്ങളെല്ലാം ഉത്സവാന്തരീക്ഷമായിട്ടുണ്ട്. സെപ്റ്റംബർ ഒന്നിനകം മാജിദ് അൽ ഫുത്തൈം, ദുബായ് ഫെസ്റ്റിവെൽ സിറ്റി മാൾ, വാഫി മാൾ എന്നിവിടങ്ങളിൽ 300 ദിർഹം ചെലവാക്കിയാൽ കോടീശ്വരനാകാനും ലെക്സസ് കാറുകൾ സ്വന്തമാക്കാനും അവസരമുണ്ട്. ചൊവാഴ്ചമുതൽ ഓഗസ്റ്റ് നാലുവരെ നടക്കുന്ന ഡി.എസ്.എസ്. ഡെയ്‌ലി സർപ്രൈസുകളിൽ സ്പോർട്സ്, സൗന്ദര്യവർധകവസ്തുക്കൾ, വസ്ത്രം എന്നിവയിൽ ആകർഷകമായ കിഴിവുകൾ ലഭിക്കും. അടുത്തമാസം 15 വരെ ഡി.എസ്.എസിന്റെ ഭാഗമായ ജൂവലറികളിൽനിന്നു വജ്രം, പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവിനുപുറമേ ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

ചില ജൂവലറികളിൽ ഒരു നെക്ലസ് വാങ്ങുന്നവർക്ക് മറ്റൊന്ന് തികച്ചും സൗജന്യമായും ലഭിക്കും. ഓഗസ്റ്റിൽ മാളുകളിൽ ബാക്ക്-ടു-സ്‌കൂൾ കാമ്പയിൻ ആരംഭിക്കും.

200 ദിർഹം ചെലവാക്കിക്കൊണ്ട് ഒരുലക്ഷം ദിർഹംവരെ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് കാമ്പയിൻ വാഗ്‌ദാനം ചെയ്യുന്നത്. മോദേഷ് വേൾഡിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രതിവാരം 25,000 ദിർഹവും മെഗാസമ്മാനമായി 2,50,000 ദിർഹവും സമ്മാനമായി നേടാം.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങിയതായി മന്ത്രി മുഹമ്മദ് റിയാസ്

Next Story

വീട്ടിലെ കൃഷി: ഒരുങ്ങാം, അമര കൃഷിക്ക്

Latest from Travel

പുത്തഞ്ചേരിക്കെട്ട്, മനോഹരമാണ് ഈ ജലാശയവും ഗ്രാമീണ ദൃശ്യവും, എന്നിട്ടും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികളില്ല

കേരനിരകള്‍ തലയെടുപ്പോടെ ചേര്‍ന്ന് നില്‍ക്കുന്ന പുഴയോര ഗ്രാമം, കണ്ടല്‍ച്ചെടികളുടെ പെരുങ്കാട്, പക്ഷികൂട്ടങ്ങളുടെ കലപില ശബ്ദം, സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്ന ചങ്ങാതി കൂട്ടങ്ങള്‍, വീശുവലയെറിഞ്ഞ്

നല്ലോണം രസിക്കാം : സഞ്ചാരികളെ കാത്ത് കൂരാച്ചുണ്ടൻ സൗന്ദര്യം

കൂരാച്ചുണ്ട് :പ്രകൃതിയുടെ വരദാനമായ കൂരാച്ചുണ്ടിലെ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളെ മാടി വിളിക്കുകയാണ്. വയനാടൻ അന്തരീക്ഷമുള്ള മലനിരകളും, കോടമഞ്ഞും, പുഴകളും, വെള്ളച്ചാട്ടങ്ങളും, സമൃദ്ധമായ

ദസറ ആഘോഷിക്കാൻ ഇത്തവണ മൈസൂരിലേക്ക് പോയാലോ………..

വിളക്കുകളുടെയും ആവേശത്തിൻ്റെയും പ്രൗഢിയോടെ മൈസൂർ ദസറ എന്നറിയപ്പെടുന്ന പത്ത് ദിവസത്തെ ആഘോഷം ആരംഭിക്കുകയാണ്. കർണാടകയിൽ ഉടനീളം, പ്രധാനമായും മൈസൂരുവിൽ ഇത് വളരെ

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി. ന്യൂജനറേഷന്‍ സ്‌കൂട്ടറായി അവതരിപ്പിച്ച ജുപ്പിറ്ററില്‍ 113.3 സിസി സിംഗിള്‍-സിലിണ്ടര്‍, 4-സ്ട്രോക്ക്

താമരശ്ശേരി ചുരത്തിലെ വെള്ളച്ചാട്ടങ്ങൾ

ജലസമൃദ്ധികൊണ്ടും ദൃശ്യഭംഗികൊ ണ്ടും സമ്പന്നമായ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും പാതയോരത്തെ പാറ യിടുക്കുകളിലൂടെ കടന്നുപോവുന്ന കാട്ടു നീർച്ചോലകളും കൊണ്ട് മനോഹരമാണ് താമരശ്ശേരിച്ചുരം.