കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നു പോകുമ്പോൾ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്ന പന്തലായനി നിവാസികളുടെ പ്രത്യക്ഷ സമര പരിപാടികൾക്ക് തുടക്കം. ജനകീയ പ്രതിഷേധ സംഗമം ജനസാഗരമായി. പന്തവും പ്ലകാർഡുകളും ഉയർത്തി പിടിച്ച് കൊണ്ട് സ്കൂൾ വിദ്യാർത്ഥികൾ ഉരപ്പടെയുള്ള ജനം ദൃഡ പ്രതിജ്ഞയെടുത്തു.
മുൻ എം.എൽ.എ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും ഗതാഗത സംരക്ഷണ സമിതി ചെയർപേഴ്സണുമായ പി. പ്രജിഷ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, പ്രതിപക്ഷ നേതാവ് രത്ന വല്ലി ടീച്ചർ, പതിനൊന്നാം വാർഡ് കൗൺസിലർ സുമതി, ടി.കെ.ചന്ദ്രൻ (സി.പി.ഐ.എം) അഡ്വ.വിജയൻ, (കോൺഗ്രസ്) അഡ്വ.കെ. സുനിൽ മോഹൻ (സി.പി.ഐ), ജയകൃഷ്ണൻ (ബി.ജെ.പി.) പന്തലായിനി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡണ്ട് പി.എം. ബിജു, പന്തലായിനി അഘോര ശിവക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. മോഹനൻ, കബീർ സലാല (ആർ.ജെ.ഡി.) റസിഡൻസ് അസോസിയേഷൻ പ്രതിനിധി അഭിൽ എന്നിവർ പ്രസംഗിച്ചു. മണിശങ്കർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനറൽ കൺവീനർ പി. ചന്ദ്രശേഖരൻ സ്വാഗതവ്യം ട്രഷറർ മനോജ് കുമാർ കെ. നന്ദിയും പറഞ്ഞു.