കുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. മുഹമ്മദ് സലീം (26) ഉത്തർപ്രദേശ്, ഹബീബുള്ള ഷെയ്ഖ് (35) വെസ്റ്റ് ബംഗാൾ എന്നിവരാണ് പോലീസ് പിടയിലായത്.

കുറ്റിക്കാട്ടൂർ ചെറുപ്പ മാവൂർ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘത്തിലെ 2 പേരാണ് പിടിയിലായത്. കെട്ടിട നിർമ്മാണ തൊഴിലാളികൾ എന്ന പേരിൽ വ്യാപകമായ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘാങ്കങ്ങളാണ് മെഡിക്കൽ കോളേജ് പോലീസും ഡൻസാഫും ചേർന്ന് പിക്കൂടിയത്. 3.755 kg കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു സ്കൂൾ കോളേജ് വിദ്യാർത്ഥികൾ മുതൽ മറ്റു പല മേഖലയിൽ ജോലി ചെയ്യുന്നവർ വരെ ഇവരെ ആശ്രയിക്കുന്നു.

ബംഗാളിൽ നിന്നും ട്രെയിൻ മാർഗം വലിയ അളവിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് നൽകി വരുന്നതാണ് ഇവരുടെ രീതി. മെഡിക്കൽ കോളേജ് എസ് ഐ  സെയ്ഫുള്ള പി.ടി ,സിപിഒ ബിനോയ് മധുസൂദനൻ, ജിതിൻ ഡൻസാഫ് എസ് ഐ മനോജ് എളയിടത്ത് സുനോജ് കെ, സരുൺകുമാർ പി.കെ, ശ്രീശാന്ത് എൻ.കെ, ഷിനോജ് എം അതുൽ ഇ.വി, അഭിജിത്ത് പി, ദിനീഷ് പി.കെ, മുഹമ്മദ് മഷൂർകെ.എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.