മലബാറിലെ ട്രെയിൻ യാത്രാ ദുരിതം; കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് എം.കെ.രാഘവൻ MP

മലബാറിലെ ട്രെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും നേരിൽ കണ്ടു.

വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയിൽവേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചു. രാവിലേയും വൈകിട്ടും വാഗൺ ട്രാജഡിക്ക് സമാനമാണ് സാഹചര്യം.

മെമു സർവ്വീസുകൾ അനുവദിക്കപ്പെടുന്നതിലുൾപ്പെടെ പാലക്കാട് ഡിവിഷൻ നേരിടുന്ന വിവേചനം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കാൻസൽ ചെയ്ത ട്രെയിനുകൾ പുനഃസ്ഥാപിക്കൽ, നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസ്, ട്രാക്ക് സൗകര്യപ്പെടുത്തി വന്ദേ മെട്രോ എന്നിവ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

പരശുറാം എക്സ്പ്രസ്, ചെന്നൈ എഗ്മോർ എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി തുടങ്ങിയ സർവ്വീസുകളിൽ അനുഭവപ്പെടുന്ന അഭൂതപൂർവ്വമായ തിരക്കിന് പരിഹാര നിർദേശം മുന്നോട്ട് വെച്ച് ആവശ്യങ്ങൾ ഉന്നയിച്ചു.

ബാംഗ്ളൂർ കണ്ണൂർ എക്സ്പ്രസ് സർവ്വീസ് കോഴിക്കോടേക്ക് നീട്ടി റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവ് 5 മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. നിരവധി തവണ കേന്ദ്ര മന്ത്രിയെയും, റെയിൽവേ ബോർഡുമായും ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ തുടർന്നാണ് സർവ്വീസ് കോഴിക്കോട് വരെ നീട്ടാനുള്ള ഉത്തരവായത്. ഉത്തരവ് അടിയന്തിരമയി നടപ്പിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ട്രെയിൻ നീട്ടിക്കഴിഞ്ഞാൽ അത് ബാംഗ്ളൂർ യത്രക്കാർക്കും വൈകീട്ട് 4 മണിക്ക് ശേഷമുള്ള ഹ്രസ്വദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.

ഗോവ- മംഗലാപുരം റൂട്ടിൽ ഓടുന്ന വന്ദേ ഭാരത് സർവ്വീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യവും, ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ ട്രെയിൻ സർവ്വീസ് ആരംഭിക്കണമെന്നും, സാധ്യമല്ലെങ്കിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളം വരെ സർവ്വീസ് നടത്തുന്ന 12677/78 സർവ്വീസിന് ബദലായി പുതിയ വന്ദേ ഭാരത് സർവ്വീസ് ആരംഭിക്കുന്നുവെന്ന് വാർത്തകൾ വന്നിട്ടുണ്ടെന്നും, ഇത്തരമൊരു തീരുമാനം നടപ്പിലാക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ടെങ്കിൽ, 12677/78 സർവ്വീസിന്റെ റേക്കുകൾ പാലക്കാട് ഡിവിഷനു നൽകി ബാംഗ്ളൂരിൽ നിന്നും കോഴിക്കോടെക്ക് പുതിയ സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യവും മന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.

വന്ദേ ഭാരത് ഓടിക്കുമ്പോൾ സാധാരണ യാത്രക്കാർ നോക്കുകുത്തികൾ ആവാതിരിക്കാനുളള നടപടികൾ ആവശ്യപ്പെട്ടു.

മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാൻ ബന്ധപ്പെട്ട റയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകുമെന്ന് റെയിൽവേ മന്ത്രിയും, ബോർഡ് ചെയർ പേഴ്സണും കൂടികാഴ്ചക്ക് ശേഷം അറിയിച്ചു.

     

Leave a Reply

Your email address will not be published.

Previous Story

” വനിത പ്രാതിനിധ്യം കേരള പോലീസിൽ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

Next Story

മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി റെയിൽവേ സ്പെഷ്യൽ സർവ്വീസ്

Latest from Main News

അകാലനര – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

അകാലനരയ്ക്ക് ചികിത്സകളേറെയുണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന നരയ്ക്ക് മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഔഷധങ്ങളും ഭക്ഷണക്രമവുമായി കുറച്ചു കാലം പിടിച്ചുനിൽക്കാം. മെലനോസൈറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന മെലാനിനാണ്

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്‌കൂളിൽ വ്യവസായ വകുപ്പ് മന്ത്രി

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ​ഗുരുവായൂർ

കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ കൊച്ചിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി

സംസ്ഥാനത്ത് നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും