ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. കേസിലെ അഞ്ച് പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ച ശേഷം വിചാരണ നടപടികൾ ആരംഭിക്കും.

ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബുധനാഴ്ച സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐ ഡൽഹി യൂണിറ്റിൻ്റെ എസ്. പി നേരിട്ടെത്തിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഐ. ബി ഡെപ്യൂട്ടി ഡയറക്ടർ ആർ. ബി ശ്രീകുമാർ, മുൻ ഇൻസ്‌പെക്ടർ എസ്. വിജയൻ, മുൻ ഡി.എസ്.പി കെ.കെ ജോഷ്വ, മുൻ അസിസ്റ്റന്റ് സെൻട്രൽ ഇൻറലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഇവർക്ക് കോടതി നോട്ടീസ് അയച്ചു. വ്യാജരേഖ ചമച്ച് പ്രതിയാക്കലും നിർബന്ധപൂർവം കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതുമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

കേസിൽ പതിനെട്ട് പ്രതികളായിരുന്നു എഫ്‌ഐആർ അനുസരിച്ച് ഉണ്ടായിരുന്നത്. എന്നാൽ കുറ്റപത്രത്തിൽ പതിമൂന്ന് പേർക്ക് പങ്കില്ലെന്ന് കണ്ടെത്തി അവരെ ഒഴിവാക്കി. ആകെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇപ്പോൾ പ്രതികൾ ആയിട്ടുള്ളത്. ഇതിൽ ആർ ബി ശ്രീകുമാർ ഐബിയിലേയും ബാക്കി അഞ്ച് പേർ കേരള പൊലീസിലേയും ഉദ്യോഗസ്ഥരാണ്.

 

Leave a Reply

Your email address will not be published.

Previous Story

പ്രമേഹത്തിന്റെ വ്യാജ മരുന്നുകൾ വ്യാപകം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Next Story

കേരളം ആശുപത്രികളുടെ പേര് മാറ്റില്ല; വിശദീകരണവുമായി ആരോഗ്യവകുപ്പ്

Latest from Main News

അകാലനര – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

അകാലനരയ്ക്ക് ചികിത്സകളേറെയുണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന നരയ്ക്ക് മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഔഷധങ്ങളും ഭക്ഷണക്രമവുമായി കുറച്ചു കാലം പിടിച്ചുനിൽക്കാം. മെലനോസൈറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന മെലാനിനാണ്

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്‌കൂളിൽ വ്യവസായ വകുപ്പ് മന്ത്രി

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ​ഗുരുവായൂർ

കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ കൊച്ചിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി

സംസ്ഥാനത്ത് നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും