പരീക്ഷാ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ യുജിസി നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു

      

പരീക്ഷാ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ ഇത്തവണത്തെ യുജിസി നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു.  നേരത്തെ ഓഫ് ലൈനായി നടന്ന യുജിസി നെറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താനാണ് തീരുമാനം. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെയും യുജിസി നെറ്റ് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെയും നടക്കും.

ഇന്നലെ  രാത്രിയോടെയാണ് അപ്രതീക്ഷിതമായി തിയതികള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ ആറിന് തന്നെ നടക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

സമാനമായി ജൂണ്‍ 12 നടക്കേണ്ടിയിരുന്ന, മാറ്റിവച്ച നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (എന്‍സിഇടി) ജൂലൈ പത്തിനും നടക്കും.  നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച സംശയിച്ച് ജൂണ്‍ 18 ന് നടന്ന യുജിസി നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയിരുന്നു.

 

 

 

Leave a Reply

Your email address will not be published.

Previous Story

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

Next Story

സാമ്പത്തിക അസമത്തവും സമ്പത്തിന്റെ പുനർനിർണയവും

Latest from Main News

കുക്ക് നിയമനം

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ്

ഉന്നതതല സമിതി രൂപീകരണം സമരം തകർക്കാനുള്ള ചെപ്പടിവിദ്യ : എം.എ. ബിന്ദു

മേപ്പയ്യൂർ:ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച സർക്കാർ തീരുമാനം ശുദ്ധ തട്ടിപ്പെന്ന് രാപ്പകൽ സമര യാത്ര ക്യാപ്റ്റനും കേരള ആശാ

കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളില്‍ ഓര്‍ക്കിഡ് വസന്തം തീര്‍ക്കാനൊരുങ്ങി മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനും കോഴിക്കോട് ഡിടിപിസിയും

കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളില്‍ ഓര്‍ക്കിഡ് വസന്തം തീര്‍ക്കാനൊരുങ്ങി മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനും കോഴിക്കോട് ഡിടിപിസിയും. കേരളത്തിലെ റോഡുകളുടെ വശങ്ങളില്‍ കാണുന്നതും

കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത

കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന്

 അറബിക്കടലിൽ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

 അറബിക്കടലിൽ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ