മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി റെയിൽവേ സ്പെഷ്യൽ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർവീസ് ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ ഒരു പരിധി വരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്നതിനായി സ്പെഷൽ എക്സ്പ്രസ് (06031/06032) സർവ്വീസാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ രണ്ട് മുതൽ 31 വരെ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കും, ജൂലൈ 3 മുതൽ ആഗസ്ത് 1 വരെ ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ തിരിച്ചുമാണ് അൺ റിസർവ്ഡ് കൊച്ചുകളോടെ സർവ്വീസ് നടത്തുക.
ഷൊറണൂരിൽ നിന്ന് വൈകുന്നേരം 03.40 ന് പുറപ്പെട്ട് 05.30 ന് കോഴിക്കോട് വഴി 07.40 ന് കണ്ണൂരിൽ സർവ്വീസ് അവസാനിപ്പിക്കും.
രാവിലെ 08.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 09.45 ന് കോഴിക്കോട് വഴി 12.30 ന് ഷൊറണൂരിൽ സർവ്വീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് സമയക്രമം.
നിലവിൽ യാത്രക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിനും, ഓഫീസ് സമയങ്ങളിലെ തിരക്കിനും സ്പെഷയൽ സർവ്വീസ് ചെറുതായെങ്കിലും ആശ്വാസമാകുമെന്ന് പ്രത്യശിക്കാം.