ചേമഞ്ചേരി : അന്താരാഷ്ട്ര യോഗദിനം ജൂൺ 21മുതൽ ജൂലൈ 1വരെ ഒരു മാസം നീണ്ടു നിൽക്കുന്ന യോഗദിന പ്രചാരണത്തിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും സെൻലൈഫ് ആശ്രമം ചേമഞ്ചേരി യോഗ സെന്ററിന്റെയും ആഭിമുഖ്യത്തിൽ 30വനിതകൾക്ക് ഏർപ്പെടുത്തിയ ദശദിന സൗജന്യ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു.
യോഗയുടെ പ്രചാരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഡിവിഷനിലെ എല്ലാ സ്കൂളിലും യോഗ സ്കൂൾ ക്ലബ് ആരംഭിക്കാനും ഡിവിഷനിലെ ഒരു വീട്ടിൽ ഒരാൾക്ക് യോഗ പരിശീലനം നൽകുക ഇതിന്റെ ബോധവത്കരണം നടത്തും.ജൂൺ 1നു 4 മണിക്ക് കണ്ണൻ കടവ് ക്രെസന്റ് കെട്ടിടത്തിൽ വനിതകൾക്കുള്ള10ദിവസത്തെ സൗജന്യ യോഗ പരിശീലനം ആരംഭിക്കും. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. പ്രമുഖ യോഗ ആചാര്യനും സൺലൈഫ് ആശ്രമം ഡയറക്ടറുമായ കൃഷ്ണകുമാർ ക്ലാസ്സ് എടുത്തു
ജൂലായ് 1നു കണ്ണൻ കടവ് ക്രസന്റ് കെട്ടിടത്തിൽ വെച്ച് വനിതകൾക്കുള്ള 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം തുടങ്ങും. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ് മാസ്റ്റർ വാർഡ് കൺവീനർ എ ടി ബിജു, വിനോദ് കാപ്പാട് ആശാലത ടി ദീപ കെവി തൽഹ എം കെ സംസാരിച്ചു.