കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി 34-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ” വനിത പ്രാതിനിധ്യം കേരള പോലീസിൽ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പോലീസ് ക്ലബിൽ വെച്ച് നടന്ന സെമിനാർ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ. അനൂജ് പലിവാൾ IPS ഉദ്ഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് അസിസ്റ്റൻ്റ് ലീഗൽ അഡ്വൈസർ ശ്രീമതി.
ശ്രീജ.കെ, അഡ്വ : ബബിത ബൽരാജ് , മാധ്യമ പ്രവർത്തക ശ്രീമതി.ഷിദ ജഗത് , സബ്-ഇൻസ്പെക്ടർ ശ്രീമതി. രമ്യ . ഇ.കെ, ശ്രീമതി. റജീന.പി.കെ (കെ.പി.എ ജില്ലാ നിർവാഹക സമിതിയംഗം) എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീമതി. എം. റുബീന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ശ്രീമതി. മാജി ഡി റൊസാരിയോ ( ജോ. സെക്രട്ടറി കെ.പി.ഒ.എ) സ്വാഗതവും ശ്രീമതി. ശ്രീജ.ടി.പി (കെ.പി.ഒ.എ ജില്ലാകമ്മറ്റി മെമ്പർ) നന്ദിയും രേഖപ്പെടുത്തി.