
മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കൊയിലാണ്ടിയും മേലൂർ ദാമോദരൻ ലൈബ്രറിയും സംയുക്തമായി നടത്തുന്ന ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് 30.6.2024 ഞായറാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ ലൈബ്രറിയിൽ (ആന്തട്ട ക്ഷേത്രത്തിനു സമീപം) നടത്തുന്നു.
ജീവിതശൈലീരോഗങ്ങൾ സാർവ്വത്രികമാകുന്ന വർത്തമാനകാലത്ത് അവയെ മുൻകൂട്ടി കണ്ടെത്തി ഫലപ്രദമായി പ്രതിരോധിക്കുവാൻ അത്തരം രോഗങ്ങൾ ഉണ്ടോയെന്ന് മുൻകൂട്ടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.അതിനായുള്ള ചെലവേറിയ പരിശോധനകൾ പലപ്പോഴും സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണ്. അതു പരിഗണിച്ചാണ് മേലൂർ ദാമോദരൻ ലൈബ്രറി കൊയിലാണ്ടി മൈക്രോ ലാബിന്റെ സഹായത്തോടെ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലിവർ, കിഡ്നി, തൈറോയ്ഡ് തുടങ്ങിയ പത്തോളം രക്തപരിശോധനകൾക്ക് വെറും 500 രൂപ മാത്രം നൽകിയാൽ മതി.











