സാമ്പത്തിക അസമത്തവും സമ്പത്തിന്റെ പുനർനിർണയവും

സമീപകാലത്ത് വേൾഡ് ഇന്നി ക്യാറ്റി ലാമ്പ് പ്രസിദ്ധീകരിച്ച ‘ടുവർഡസ് ടാക്സ് ജസ്റ്റിസ് ആന്റ് വെൽത്ത് റിഡ്രിസ്ട്രിബൂഷൻ ഇൻ ഇന്ത്യ- 2023-23: എന്ന തലക്കെട്ടിൽ ഇന്ത്യയെ ബാധിക്കുന്ന കടുത്ത സാമ്പത്തിക അസമത്വങ്ങളെ തുറന്നുകാട്ടുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ സമ്പത്തിൻ്റെ ഏതാണ്ട് 88.4 ശതമാനവും ഉയർന്ന ജാതിക്കാരുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഇത് ആഴത്തിലുള്ള സാമൂഹിക-സാമ്പത്തിക വിഭജനം ഉയർത്തിക്കാട്ടുന്നു.
പട്ടികജാതികളും (എസ്‌സി) പട്ടികവർഗക്കാരും (എസ്‌ടി) ചേർന്ന് ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ ഒരു പ്രധാന ഭാഗമാകുമ്പോൾ, എൻ്റർപ്രൈസ് ഉടമകൾക്കിടയിൽ അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്.
കടുത്ത ജാതി വ്യവസ്ഥ നേരിടുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾ ഈ അസമത്തത്തിന്റെ ഭാഗമായി ചൂഷണത്തിന് വിധേയമായിരിക്കുന്നു.

ഈ വൈരുദ്ധ്യം ശതകോടീശ്വരന്മാരിൽ മാത്രം ഒതുങ്ങുന്നില്ല; 2018-19 ലെ ഓൾ-ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് സർവേ (All-India Debt and Investment Survey (AIDIS)
സൂചിപ്പിക്കുന്നത് ദേശീയ സമ്പത്തിൻ്റെ 55 ശതമാനത്തോളം ഉയർന്ന ജാതിക്കാരുടെ കൈവശമാണെന്നാണ്. സമ്പത്തിൻ്റെ ഈ കേന്ദ്രീകരണം ഇന്ത്യയുടെ ജാതി വ്യവസ്ഥയിൽ വേരൂന്നിയ സ്ഥിരമായ സാമ്പത്തിക അസമത്വങ്ങളെയും എടുത്തുകാണിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സോഷ്യൽ നെറ്റ്‌വർക്കുകൾ, ക്രെഡിറ്റ് തുടങ്ങിയ അവശ്യ വിഭവങ്ങളിലേക്കുള്ള പ്രവേശനം നിർണ്ണയിക്കുന്നതിൽ ജാതി നിർണായക പങ്ക് വഹിക്കുന്നു. ഇത്
സംരംഭകത്വത്തിനും സമ്പത്ത് സൃഷ്ടിക്കുന്നതിനും എല്ലാം നിർണായകമാണ്.

ചരിത്രപരമായി, ദലിതർ ഭൂവുടമസ്ഥതയിൽ പല പ്രദേശങ്ങളിലും വിലക്കുകൾ നേരിട്ടു, അത് അവരുടെ സാമ്പത്തിക പുരോഗതിയെ സാരമായി വെട്ടിച്ചുരുക്കി.

അസിം പ്രേംജി സർവ്വകലാശാലയിൽ നിന്നുള്ള ‘സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ, 2023’ റിപ്പോർട്ട് ഈ അസമത്വങ്ങളെ എടുത്തുകാണിക്കുന്നു,.

എസ്‌സി, എസ്ടികൾ അവരുടെ തൊഴിൽ പങ്കാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ എൻ്റർപ്രൈസ് ഉടമകളിൽ പ്രാതിനിധ്യം കുറവാണെന്ന് കാണിക്കുന്നു. തൊഴിൽ ശക്തിയുടെ 19.3 ശതമാനം ഉൾപ്പെടുന്ന പട്ടികജാതിക്കാർ, എൻ്റർപ്രൈസ് ഉടമകളിൽ 11.4 ശതമാനം മാത്രമാണ്. അതുപോലെ, തൊഴിൽ ശക്തിയുടെ 10.1 ശതമാനം വരുന്ന എസ്ടികൾ, എൻ്റർപ്രൈസ് ഉടമകളിൽ 5.4 ശതമാനം മാത്രമാണ്.

കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ, അസമത്വത്തിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ, രാജ്യത്തെ മൊത്തം സമ്പത്തിൻ്റെ 40 ശതമാനത്തിലധികം കൈവശം വയ്ക്കുന്നത് ഒരു ശതമാനം വരുന്ന ശതകോടീശരന്മാരാണ്.

മിക്ക രാഷ്ടീയ പാർട്ടികൾക്കും, ഭരണ സ്ഥാപനങ്ങൾക്കും ഈ വിഷയത്തിൽ ആത്മാർഥമായി നയപരിപാടികൾ ഇല്ല. മണ്ണിന്റെ മക്കൾക്ക് നിലനിൽപ്പിനായെങ്കിലും ഭൂമി കൊടുക്കുന്നതിനേക്കാൾ അവർക്ക് താത്പര്യം ശതകോടീശ്വരന്മാർക്ക് വികസനത്തിന്റെ പേരിൽ ഭൂമി തീർ എഴുതി കൊടുക്കുന്നതിലാണ്. ‘സമ്പന്നന്മാർക്ക് വേണ്ടി സമ്പന്നർക്ക് മുൻതൂക്കമുള്ള’ ‘ബില്ലനേർസ് രാജ്’ ൽ (Billionaire Raj) കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.

ഇന്ത്യയെ ലോകത്തിലെ ഒന്നാം നിരയിൽ എത്തിക്കാൻ ശ്രമിക്കുന്ന സർക്കാരുകൾ ‘സാമ്പത്തിക അസമത്തമെന്ന’ പ്രശ്നത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാവേണ്ടതാണ്.

  

Leave a Reply

Your email address will not be published.

Previous Story

പരീക്ഷാ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ യുജിസി നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു

Next Story

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം,രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

Latest from Literature

എം.ടി എന്നും ഒരു ഫീലായിരുന്നു…..

ഡോ.ലാൽ രഞ്ജിത്ത് ഞാൻ ജനിക്കുന്നതിന് 25 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു പുസ്തകം പിന്നേയും അത്രയും വർഷങ്ങൾക്ക് ശേഷം വായിക്കുകയായിരുന്നു ഞാൻ.

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കവാട നിർമ്മാണം പ്രവർത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ

ശ്യാമവാനിലെ മാരിവില്ലഴകായ്… സത്യചന്ദ്രൻ പൊയിൽക്കാവ്

“മനസ്സിന്റെ തീരത്തഴകിൽ കാവ്യങ്ങൾ തീർക്കാൻ വായോ…”  ‘പാപനാശിനി’യിൽ സ്പുടം ചെയ്തെടുത്ത അക്ഷരങ്ങളുമായി ഉച്ചവെയിലിൽ, പിഞ്ഞിയ കീശയിലെ കടലാസു തുണ്ടിൽ നാലുവരി കവിതകളുമായി