അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജിന് സമീപത്തെ അച്ചൻകുളം അടച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജിന് സമീപത്തെ അച്ചൻകുളം അടച്ചു. കുളത്തിൽ കുളിച്ച 12-വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതോടെയാണ് നടപടി. ഫറോക്ക് മുനിസിപ്പാലിറ്റിയാണ് കുളം അടച്ചത്. കുളത്തിൽ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് രോഗ ലക്ഷണം കണ്ടത്. കുളത്തിലെത്തിയ മറ്റ് കുട്ടികളുടെ സാമ്പിളുകളും ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്ചർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12-വയസുകാരന് കഴിഞ്ഞദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് നേരത്തെ അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ജൂൺ 12-ന് മരിച്ച കണ്ണൂർ സ്വദേശിയായ 13 കാരിക്കാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നത്. സ്കൂളിൽനിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

   

Leave a Reply

Your email address will not be published.

Previous Story

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Next Story

എത്ര സുന്ദരമായിരുന്നെന്നോ ആ ചിത്രം!!!!!!!!!! തയ്യാറാക്കിയത് : വിപിൻദാസ് മതിരോളി

Latest from Main News

വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്

വയനാട്  ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ

ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-04-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04.04.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ   *👉ജനറൽമെഡിസിൻ* *ഡോ.മൃദുൽകുമാർ* *👉സർജറിവിഭാഗം* *ഡോ.പ്രിയരാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം* *ഡോ.സിബിൻസുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം* *ഡോ.ഖാദർമുനീർ.*

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *04.04.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

*കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *04.04.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*     *👉ജനറൽമെഡിസിൻ* *ഡോ.മൃദുൽകുമാർ* *👉സർജറിവിഭാഗം* *ഡോ.പ്രിയരാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം*  *ഡോ.സിബിൻസുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം*