മുൻമന്ത്രിയും മുപ്പതിലേറെ വർഷം ബാലുശ്ശേരി എംഎൽഎയും ആയിരുന്ന എ സി ഷൺമുഖദാസിന്റെ സ്മരണാർത്ഥം ബാലുശ്ശേരിയിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.
മുൻ എംഎൽഎ പുരുഷൻ കടലുണ്ടി യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപയും ഉപയോഗിച്ചാണ് രണ്ട് ബാഡ്മിന്റൺ കോർട്ടോട് കൂടിയ ഇൻഡോർ സ്റ്റേഡിയം പണിതത്. ടി എൻ സീമ എംപി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് കവാടവും നിർമ്മിച്ചു.
കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അസൈനാർ എമ്മച്ചംകണ്ടി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനിത വി കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ഡി ബി, ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എം, പി പി രവീന്ദ്രനാഥ്, വി സി വിജയൻ, അസീസ് ടി എം, ശിവൻ പൊന്നാറമ്പത്ത്, മുസ്തഫ ദാരുകല, സുജ ബാലുശ്ശേരി എന്നിവർ പങ്കെടുത്തു.