വടകര-കൊയിലാണ്ടി ദേശീയ പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നോഡൽ ഓഫീസറെ നിയമിച്ചു

ദേശീയപാത 66 ൽ പണി നടന്നു കൊണ്ടിരിക്കുന്ന വടകര-കൊയിലാണ്ടി ഭാഗത്ത് വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സബ് കളക്ടർ ഹർഷിൽ ആർ മീണയെ നോഡൽ ഓഫീസറായി നിയമിച്ചു.

ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗമാണ്
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വിഷയത്തിൽ അടിയന്തിര പരിഹാരം കാണാൻ നോഡൽ ഓഫീസറെ നിയമിച്ചത്.

പണി നടക്കുന്നതിനാൽ ദേശീയപാതയിലെ വെള്ളക്കെട്ട്, സർവീസ് റോഡുകൾ മുങ്ങി വീട്ടുകാർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നിവ പരിഹരിക്കാൻ സംസ്ഥാന തലത്തിൽ തന്നെ യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. വെങ്ങളം- അഴിയൂർ റീച്ചിലാണ് പ്രധാന പ്രശ്നം. ഇവിടെ കരാറുകാരൻ സ്വീകരിച്ച നിലപാട് തെറ്റാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദേശീയപാതയിൽ പണി നടക്കുന്നതിനാൽ പയ്യോളി, അഴിയൂർ, വടകര ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം പ്രശ്നമുണ്ടെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി.
തിക്കോടി, അയനിക്കാട്, പയ്യോളി ഭാഗങ്ങളിൽ ബോട്ടിൽ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉന്നയിച്ചു.

പയ്യോളിയിലെ പ്രശ്നം കൾവർട്ട് നിർമ്മിച്ചാൽ പരിഹരിക്കാമെന്നും എന്നാൽ ജനങ്ങളുടെ പ്രതിഷേധം കാരണം പണി തുടങ്ങാൻ കഴിയുന്നില്ലെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ദേശീയപാതയിലെ പ്രവൃത്തി കാരണം മൂരാട് ഭാഗത്ത്
വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലായ കാര്യവും യോഗം ചൂണ്ടിക്കാട്ടി.

ഇക്കാര്യമെല്ലാം നോഡൽ ഓഫീസർ പരിശോധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ദിനേന ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മാത്രമുള്ള 31 റോഡുകൾ പലവിധ പ്രവൃത്തികൾക്കായി കീറിയശേഷം അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം. റോഡ് നിശ്ചിത സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി പൂർവ്വസ്ഥിതിയിൽ ആക്കിയില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കും.


ഇക്കാര്യം പരിശോധിക്കാനും സബ്കലക്ടർക്ക് ചുമതല നൽകി. യോഗത്തിൽ എംഎൽഎമാരായ
തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ഇ കെ വിജയൻ, കാനത്തിൽ ജമീല, പി ടി എ റഹീം,
ലിന്റോ ജോസഫ്,
കെ എം സച്ചിൻ ദേവ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ്ബ് കളക്ടർ ഹർഷിൽ ആർ മീണ,
എഡിഎം കെ അജീഷ്, അസി. കലക്ടർ ആയുഷ് ഗോയൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് കുഞ്ഞി കുളങ്ങര തെരുവിലെ പൊതുവാൻ കണ്ടി നാരായണൻ അന്തരിച്ചു

Next Story

ബാലുശ്ശേരിയിൽ എ സി ഷൺമുഖദാസ് സ്മാരക ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ