നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായിനി ഭാഗത്ത് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായിനി ഭാഗത്ത് സഞ്ചാരസ്വാതന്ത്ര്യം പൂർണമായും തടസ്സപ്പെടുന്ന സംഭവത്തിൻ്റെ ഭാഗമായി പ്രത്യക്ഷ സമരം സംഘടിപ്പിക്കുന്നു.

പന്തലായിനിയിലെ മൂന്ന് റോഡുകൾക്ക് കുറുകേയാണ് ബൈപ്പാസ് കടന്നുപോകുന്നത്. പന്തലായിനി – വിയ്യൂർ റോഡ്, കാട്ടുവയൽ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം ഏഴര മീറ്റർ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ള ബൈപ്പാസിന്റെ കിഴക്കുഭാഗത്തുള്ള (കാട്ടുവയൽ, കൊയാരിക്കുന്ന്, കുമ കൂമൻതോട്, പെരുവട്ടൂർ, നടേരി ഭാഗങ്ങൾ) വലിയൊരു ജനസഞ്ചയത്തിന് കൊയിലാണ്ടി ടൗൺ, പന്തലായിനി അഘോരശിവക്ഷേത്രം, പന്തലായിനി ഗവ. ഹയർ സെക്കണ്ടറി സ്കൂ‌ൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ആർ.ശങ്കർ മെമ്മോറിയൽ കോളജ്, ഗുരുദേവ മെമ്മോറിയൽ കോളജ്, മിനി സിവിൽ സ്റ്റേഷൻ, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലേയ്ക്ക് പോകാനോ, പടിഞ്ഞാറ് വശത്തുള്ളവർക്ക് പെരുവട്ടൂർ യു.പി.സ്‌കൂൾ, അമൃത വിദ്യാലയം, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് പോകാനോ കഴിയാതെ ജനജീവിതം സ്‌തംഭിച്ചുപോകുന്ന സ്ഥിതിയാണിപ്പോൾ.

ഏകദേശം അയ്യായിരത്തോളം വരുന്ന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജനകീയ കമ്മിറ്റിയായ ഗതാഗത സംരക്ഷണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. അസി. കലക്ടറും ജില്ലാ കലക്ടറും പദ്ധതി പ്രദേശം സന്ദർശിച്ച് അനുഭാവപൂർണമായ സമീ‌പനം സ്വീകരിച്ചിട്ടും ബൈപ്പാസിൻ്റെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറ് ഭാഗത്ത് എത്താൻ കാട്ടുവയൽ റോഡിൽ ഒരു ബോക്‌സ് കൾവെർട്ട് സ്ഥാപിക്കണമെന്ന ഗതാഗത സംരക്ഷണ സമിതിയുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതെ തടസ്സവാദങ്ങളുമായി മുന്നോട്ട് പോവുകയാണ് നാഷണൽ ഹൈവേ അതോറിറ്റി.

ഈ സാഹചര്യത്തിൽ പ്രശ്ന‌ം ശക്തമായി ഉയർത്തി കൊണ്ടുവരാൻ വിവിധ സമരമാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ഗതാഗത സംരക്ഷണ സമിതി. സമരപരിപാടികളുടെ തുടക്കമെന്ന നിലയിൽ 2024 ജൂൺ 30ന് ഞാറാഴ്‌ച വൈകുന്നേരം 4 മണിക്ക് പന്തലായിനി കാട്ടുവയൽ റോഡിൽ ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്ത് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.

  

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയും സെൻലൈഫ്‌ ആശ്രമം ചേമഞ്ചേരി യോഗ സെന്ററിന്റെയും ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള ദശദിന സൗജന്യ യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു

Next Story

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടി

Latest from Local News

ഐ ടി ഐ ഇൻസ്ടക്ടർ നിയമനം

കൊയിലാണ്ടി : കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ ഹോസ്പിറ്റൽ ഹൗസ് ക്ലിപ്പിംങ്ങ് ട്രേഡിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയി നിയമനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

നടേരി മരുതൂർ പുതിയോട്ടിൽ ബാലകൃഷ്ണൻ നായർ അന്തരിച്ചു

നടേരി – ശബരിമല തീർത്ഥാടകരുടെ ഗുരു സ്വാമിയായ മരുതൂർ പുതിയോട്ടിൽ ബാലകൃഷ്ണൻ നായർ (95) അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ മക്കൾ

എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു

എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ