x
നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന് ഓണക്കാലത്തേക്കായുളള പൂക്കൾ ഗ്രാമ പഞ്ചായത്തിലെ അയിമ്പാടിപ്പാറയിൽ തയ്യാറാവുകയാണ്. ഹരിതകേരളം മിഷൻ, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സിഡിഎസ് , കൃഷി വകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് 14 ൽ അയിമ്പാടിപ്പാറയിൽ ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിന്ദു അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർമാരായ വി പ്രകാശൻ , ദീപ കേളോത്ത്, മിനി അശോകൻ, സറീന ഒളോറ, ബിജു വി പി, ശ്രീജ വി പി, സി ഡി എസ് മെമ്പർ മനീഷ,കൃഷി അസിസ്റ്റന്റ് സ്നേഹ, ഹരിതകേരളം മിഷൻ ആർപി നിരഞ്ജന തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഗ്രാമ പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി ഈ വർഷം ആരംഭിക്കുന്ന കാർഷിക മേഖലയിലെ ക്യാമ്പയിനുകളുടെ തുടക്കമാണ് ചെണ്ടുമല്ലി കൃഷി വ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്. കൃഷിഭവനാണ് ഇതിനുവേണ്ട പിന്തുണ സഹായം നൽകുന്നത്. സി ഡി എസ് മെമ്പർ എം ടി ലീല സ്വാഗതം പറഞ്ഞ ചടങ്ങിന് സി ഡി എസ് മെമ്പർ നിഷ നന്ദിയും പറഞ്ഞു.