കോഴിക്കോട് ∙ മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ഉഗ്രസ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണ് ഉഗ്രസ്ഫോടനത്തിന്റെ ശബ്ദമുണ്ടായത്.
ഇന്നലെ രാത്രി 10.30നാണ് പ്രദേശവാസികൾ വൻ ശബ്ദം കേട്ടത്. കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടിരുന്നു. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാവിലെയാണ് ആളുകൾ കുന്നിൻമുകളിൽ പരിശോധന നടത്തിയത്.




