കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയശേഷം അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിനു പകർന്നു നൽകുക എന്നതിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 42 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ഇതിനുപുറമെ വൈദ്യുതീകരണത്തിന് 2 ലക്ഷവും ചെലവഴിച്ചു. പരിപാടിയിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി നിർവഹിച്ചു.

പണ്ട് പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും ഓല മേഞ്ഞ മേൽക്കൂരയും കുമ്മായം അടർന്നുവീഴുന്ന ക്ലാസ് മുറികളുമായിരുന്നു പൊതുവിദ്യാഭ്യാസ മേഖലയിലെങ്കിൽ ഇന്ന് ആ സ്ഥിതി മാറി. മെച്ചപ്പെട്ട ഭൗതിക അന്തരീക്ഷം പൊതുവിദ്യാലയങ്ങളിൽ സാധ്യമായി. അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന് നൽകുക എന്നതാണ്. അതാണ് ഈ സർക്കാരിന്റെ ലക്ഷ്യം, മന്ത്രി വ്യക്തമാക്കി.

എജുകെയർ സ്കൂൾതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി നിർവഹിച്ചു. പ്രിൻസിപ്പൽ സിബി ജോസഫ് സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രധാനാധ്യാപിക ഷീല ടി, പിടിഎ പ്രസിഡണ്ട് നാസർ പി കെ, ചേളന്നൂർ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ, താമരശ്ശേരി ഡിഇഒ എൻ മൊയ്നുദ്ദീൻ, സജിന, മഹേഷ് കോറോത്ത്, എൻ വി ശിവദാസൻ
തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ചെറുതുരുത്തിയില്‍ ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു

Next Story

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്