വയൽപ്പുര ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം ,നഗരസഭ ഓഫീസിൽ കുത്തിയിരുപ്പ് സമരം

കൊയിലാണ്ടി നഗരസഭയിലെ 33 ആം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്ത തോടുകൂടി വെള്ളക്കെട്ട് രൂക്ഷമായി എല്ലാവർഷവും മഴ തുടങ്ങുന്നതിനു മുമ്പ് നഗരസഭ അഴുക്ക് ജലം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കാറ് ഉണ്ടെങ്കിലും ഈ വർഷം ആ പ്രവർത്തി നടക്കാത്തതുമൂലമാണ് വാർഡിൽ ഈ സ്ഥിതി വന്നതെന്ന് കൗൺസിലർ കുറ്റപ്പെടുത്തി.

പലപ്പോഴായി അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടർന്ന് ഇന്ന് ആ പ്രദേശത്തെ മാതൃക റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും മറ്റു നിരവധി നാട്ടുകാരും കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയുടെ റൂമിൽ കുത്തിയിരുന്നു. നഗരസഭാ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ നാളെത്തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കും എന്ന് ഉറപ്പു ലഭിച്ചതുമൂലം പ്രദേശവാസികൾ പിരിഞ്ഞു പോയി.

നാളെ ഇതിന് ശാശ്വത പരിഹാരം ലഭിച്ചില്ലെങ്കിൽ നഗരസഭാ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും കൗൺസിലർ അഭിപ്രായപ്പെട്ടു. വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ.റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ. ശ്രീധരൻ ടി എം.,റിയാസ് ബാബു, രഞ്ജിത്ത് ഓ പി, പ്രേമ ദാസൻ, ഗംഗാധരൻ കെ. അനിൽകുമാർ വയൽപ്പുര, തുഷാര സുജിത്ത്. പ്രേമ,പ്രദേശവാസികളായ,രാജു എ കെ, പ്രേമൻ ടി പി, മണി പി വി, ഷീബ സതീശൻ, സീമാ സതീശൻ, നിഷ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

     

Leave a Reply

Your email address will not be published.

Previous Story

ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്

Next Story

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി അന്തരിച്ചു

Latest from Local News

കുറുവങ്ങാട് ബസ് അപകടം പരിക്കേറ്റയാൾ മരിച്ചു

സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്കൂട്ടറിൽ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ

കിഴക്കെ നടക്കാവ് ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു

കിഴക്കെ നടക്കാവ് : ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ക്യാപ്റ്റൻ മോഹനൻ പതാക ഉയർത്തി സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനം ഉദ്ഘാടനം

സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി,