ജിയോക്ക് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത

റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്കുയര്‍ത്തിയത്. അന്ന് 20 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്.

ഇത്തവണ താരിഫ് നിരക്ക് വര്‍ധനയ്ക്ക് റിലയന്‍സ് ജിയോയാണ് തുടക്കമിട്ടിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ജിയോയുടെ താരിഫ് ഉയർന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും.

ജിയോ വിവിധ പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപ ഇനിമുതല്‍ നല്‍കണം. അതേ കാലയളവിൽ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 209 രൂപയ്‌ക്ക് പകരം 249 രൂപ നല്‍കേണ്ടിവരും. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന്‍റെ വില 239 രൂപയിൽ നിന്ന് 299 രൂപയായി ഉയരുന്നതും 2 ജിബി പ്രതിദിന പ്ലാനിന് 299 രൂപയ്ക്ക് പകരം 349 രൂപ നല്‍കേണ്ടിവരുന്നതും പുതിയ മാറ്റത്തിലുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റ പ്ലാനിന് 349 രൂപയ്ക്ക് പകരം 399 രൂപയും 3 ജിബി പ്രതിദിന പ്ലാനിന് 399 രൂപയ്ക്ക് പകരം 449 രൂപയും ഇനിമുതല്‍ നല്‍കണം.

ദൈർഘ്യമേറിയ പ്ലാനുകളിലും ജിയോ വില വർധനവ് വരുത്തിയിട്ടുണ്ട്. രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് പുതുക്കിയ നിരക്കുകള്‍ പ്രകാരം 579 രൂപയാകും. പ്രതിദിനം 2 ജിബി ഉപയോഗിക്കാനാവുന്ന പ്ലാനിന്‍റെ തുക 533 രൂപയിൽ നിന്ന് 629 രൂപയായി ഉയർത്തും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാന്‍ 395 രൂപയിൽ നിന്ന് 479 രൂപയിലെത്തുന്നതും പുതിയ നിരക്ക് വര്‍ധനവില്‍ പ്രകടമാകുന്ന വലിയ മാറ്റമാണ്.

 

 

Leave a Reply

Your email address will not be published.

Previous Story

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിനും ആര്‍.ബി ശ്രീകുമാറിനുമെതിരെ സിബിഐ കുറ്റപത്രം

Next Story

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; 12 കാരന്റെ നില ഗുരുതരം

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന