ടിപി വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയിൽ

ടിപി വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിൽ. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉൾപ്പെടെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മൂ​ന്ന് സെ​റ്റ് ഹ​ർ​ജി​ക​ളാ​ണ് ടി​പി കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും സു​പ്രീംകോ​ട​തി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 12 വ​ർ​ഷ​മാ​യി ത​ങ്ങ​ൾ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെന്നും ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികൾ പറയുന്നു. തങ്ങൾ പറഞ്ഞ കാര്യങ്ങളൊന്നും പരി​ഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ അപ്പീലിൽ പറയുന്നു.
അ​പ്പീ​ലി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് വ​രെ ത​ങ്ങ​ൾ​ക്ക് ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ക​ൾ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. മുമ്പ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരുന്നു. ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥരെ ‍സസ്പെൻഡ് ചെയ്തിരുന്നു.
 

Leave a Reply

Your email address will not be published.