ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം

ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം. യുവതിയുടെ കണ്ണിന് ഗുരുതര പരുക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം തുടരുന്നു. പ്രതി ഇപ്പോൾ ഒളിവിലാണെന്നാണ് സൂചന. കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് സംഭവം.

യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിർഷാദ് എന്ന യുവാവിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കൊടുവള്ളി പോലീസ് ഐപിസി 341,323,324,354 വകുപ്പുകൾ ചേർത്തു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് . വീട്ടിൽ യുവതിയുടെ ഉമ്മയും യുവതിയും മാത്രമാണ് താമസം. യുവതിയുടെ പിതാവ് ഖത്തറിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ് .

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ :

തന്‍റെ നാട്ടിലുള്ള മിർഷാദ് എന്നയാൾ എന്‍റെ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് നിരന്തരം അശ്ലീല മെസേജ് അയക്കുകയും അതിനെതിരെ ഇൻസ്റ്റഗ്രാം വഴി തന്നെ മറുപടി നലകിയിട്ടും വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ യുവാവിന്‍റെ വീട്ടിൽ പോയ് വീട്ടുകാരോട് കാര്യങ്ങൾ പറയുകയും ചെയ്തു. അതിന്‍റെ വൈരാഗ്യത്തിൽ ആണ് തന്നെ അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ക്രൂരമായി ഉപദ്രവിച്ചത്. ആക്രമണത്തിൽ തന്‍റെ കണ്ണിനും തലക്കും പരുക്കേൽക്കുകയും വിവാഹ നിശ്ചയ സമയത്ത് കെട്ടിയ സ്വർണ്ണം നഷ്ടപ്പെടുകയും ചെയ്തു.” കൊടുവള്ളി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും മറ്റൊരു പെൺകുട്ടിയ്ക്കും ഇതുപോലെ സംഭവിക്കരുതെന്നും യുവതി പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Next Story

സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിത്തുടങ്ങി

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം