കൊയിലാണ്ടി: ഏപ്രില്‍-മെയ് മാസങ്ങളില്‍ പൂര്‍ത്തിയാകേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മഴ തുടങ്ങി ഒരു മാസം കഴിഞ്ഞ ശേഷം ടെണ്ടര്‍ വിളിച്ച നഗരസഭയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊയിലാണ്ട് സൗത്ത്-നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പറഞ്ഞു.
ജൂലൈ 21ാം തിയ്യതി ദേശാഭിമാനി പത്രത്തിലാണ് മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായുള്ള ടെണ്ടര്‍ പ്രസിദ്ധീകരിച്ചത്. പ്രവര്‍ത്തി നടത്താതെ അഴിമതി നടത്തുവാനുള്ള നഗരസഭയുടെ പതിവ് പരിശ്രമമാണ് മഴ പകുതി പിന്നിട്ട ശേഷമുള്ള ഈ ടെണ്ടര്‍. എന്ന് മാത്രമല്ല മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തേണ്ട സമയത്ത് അത് നടത്തിയിട്ടില്ല എന്ന് പരസ്യമായി സമ്മതിക്കുക കൂടി ചെയ്യുകയാണ് ഈ നടപടിയിലൂടെ നഗരസഭ ചെയ്തിരിക്കുന്നത്.
ഓടകളിലെ മാലിന്യങ്ങള്‍ നീക്കാത്തത് മൂലം നഗരമാകെ ചെളിക്കെട്ട് നിറഞ്ഞിരിക്കുകയാണ്. കൊതുക്, ഈച്ച, എലി എന്നിവയുടെ ശല്യവും ഇവ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പടരുകയും ചെയ്യാന്‍ കാരണമായത് നഗരസഭയുടെ അനാസ്ഥയും അലംഭാവവുമാണ്. യാതൊരു കാരണവശാലും ഈ ജനവിരുദ്ധ നടപടി അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും കോണ്‍ഗ്രസ്സ് സൗത്ത്-നോര്‍ത്ത് മണ്ഡലം പ്രസിഡണ്ടുമാരായ അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവര്‍ പറഞ്ഞു.