കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും നോവലിസ്റ്റുമായ പ്രൊഫ: കല്പറ്റ നാരായണൻ നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച അക്ഷരവെളിച്ചം നൃത്താവിഷ്കാരം വേറിട്ട അനുഭവമായി. കല്പറ്റ നാരായണൻ ദീപം തെളിയിച്ച്‌ സദസ്സിന് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ശേഷം അദ്ദേഹവുമയി വിദ്യാർത്ഥികൾ സാഹിത്യ സംവാദം നടത്തി.

കലാ സാഹിത്യ വേദി കൺവീനർ സി.ബിന്ദുസ്വാഗതം പറഞ്ഞ പരിപാടിയിൽ ,പ്രിൻസിപ്പാൾ ഇ.കെ.ഷൈനി ടീച്ചർ അധ്യക്ഷം വഹിച്ചു. ഇലാഹിയ ഗ്രൂപ്പ് ജനറൽ മാനേജർ ദം സാസ്, എ.ഒ.ഗിരീഷ് മാസ്റ്റർ, രമേശൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ജമീല ടീച്ചർ നന്ദി രേഖപ്പെടുത്തി.

   

Leave a Reply

Your email address will not be published.