പെട്രോൾ പമ്പിൽ നിന്നും ഇന്ധന ചോർച്ച, പമ്പിന് പഞ്ചായത്ത് പിഴ ചുമത്തി അത്തോളി ടൗണിലെ പെട്രോൾ പമ്പിനടുത്തെ ഇന്ധന ചോർച്ച ഗ്രാമ പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു

അത്തോളി :ഹൈസ്കൂളിനടുത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി . പമ്പിനു സമീപത്തു കൂടെയുള്ള ഓവുചാലിലെ വെള്ളത്തിൽ ഡീസൽ കലർന്ന് ഒഴുകുന്നതായി പമ്പിന് സമീപത്തെ പ്രദേശവാസികൾ പരാതിപ്പെട്ടു.
പരാതി ലഭിച്ച ഉടനെ ഗ്രാമ പഞ്ചായത്ത് അധികൃതർ പമ്പിൽ പരിശോധനക്കെത്തി.


പമ്പു മുതൽ ഓവുചാലിലും തുടർന്നുള്ള കനാലിലും ഡീസലിൻ്റെ അംശം അധികൃതർ കണ്ടെത്തി. ഓവിലെ വെള്ളത്തിൽ ഡീസലിൻ്റെ അംശം കാണുന്നതായും ഇത് പമ്പിന് സമീപത്ത് മാത്രമാണ് കാണുന്നതെന്നും വ്യക്തമായി. പെട്രോൾ ഒഴുകി ജലാശയങ്ങൾ മലിനമാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പമ്പിന് 50,000 രൂപയുടെ പിഴ ചുമത്തി. അടിയന്തിരമായി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും പഞ്ചായത്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.
പമ്പിലെ പഴയ ഡീസൽ ടാങ്കിന് ചോർച്ചയുള്ളതിനാൽ പമ്പിൽ അറ്റകുപ്പണി നടക്കുന്നുണ്ട്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി .കെ റിജേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എ.പി. ഫർസത്ത്, ഫാമിലി ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. രതീഷ്, വാർഡ് ക്ലർക്ക് അഞ്ജന , സ്ഥിരം സമിതി അധ്യക്ഷ എ.എം സരിത എന്നിവരായിരുന്നു പരിശോധനക്കെത്തിയത്.

  

Leave a Reply

Your email address will not be published.

Previous Story

റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു- കെ. പ്രവീൺ കുമാർ

Next Story

കോഴിക്കോട് കല്ലാനോട് മേഖലയിൽ ഉഗ്ര സ്ഫോടന ശബ്‌ദം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

Latest from Local News

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മേപ്പയൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു

മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00