കനത്ത കാറ്റിലും മഴയിലും മരം അംഗനവാടിയ്ക്കു മുകളിലേയ്ക്ക് വീണ് നാശനഷ്ടം

കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അംഗന വാടിയ്ക്കു മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ അതിശക്തമായുണ്ടായ കാറ്റിൻ്റെയും മഴയുടെയും ഭാഗമായ് സമീപത്തുള്ള കുറ്റ്യാടി ഇറിഗേഷൻ കനാലിനടുത്തുള്ള വൻ പനമരം കട പുഴകി വീണ് ബിൽഡിങ്ങിനു നാശനഷ്ടം സംഭവിച്ചു. അംഗനവാടി പ്രവർത്തന സമയമല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിഞ്ഞു മാറിയത്.

പരിസര പ്രദേശത്ത് വൻ മരങ്ങൾ ഇനിയും കട പുഴകി വീഴാൻ സാധ്യത ഉള്ളതിനാൽ ഇത്തരം മരങ്ങൾ മുറിച്ചു മാറ്റുന്നതിനു വേണ്ട നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് വാർഡ് കൗൺസിലർ ഇ കെ അജിത്ത് അറിയിച്ചു . ചുറ്റു മതിലും താൽക്കാലിക ഷെഡ്ഡും ഭാഗികമായ് തകർന്നിട്ടുണ്ട് ഏകദേശം 50000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പന്തലായനി കൊല്ലം പ്രദേശങ്ങളിലേക്ക് കനാൽ റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.