കൊല്ലം നെല്പാടി റോഡ് നവീകരണ പ്രവർത്തി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കോഴിക്കോട് ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിന് 24.6.24ന്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാരുടെ യോഗം ചേർന്നപ്പോൾ കൊല്ലം-നെല്യാടി- മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥ യോഗത്തിൽ അവതരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം-നെല്ല്യാടി- മേപ്പയൂർ റോഡിന് 1.655 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 38.96 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതാണ്. പ്രവർത്തിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.4 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. സാമൂഹിക ആഘാത പഠനം നടത്തി അതിന് വിദഗ്ധസമിതിയുടെ അംഗീകാരം ലഭിച്ചു. 18.06.24ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ തീരുമാനം ഉണ്ടായി. ഇനി 11 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് മറ്റ് നടപടികളിലേക്ക് കടക്കണം.
ഭൂമി ഏറ്റെടുക്കലിന് കാലതാമസം ഉണ്ടാകുന്നതിനാൽ റോഡിന് അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് 2023 ജനുവരി മാസത്തിൽ പേരാമ്പ്ര റസ്റ്റ് ഹൗസിൽ വെച്ച് നടന്ന ഉദ്യോഗസ്ഥ തലയോഗത്തിൽ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ കിഫ്ബിയിൽ നിന്നും 2.04 കോടി രൂപ അനുവദിച്ചു. പ്രസ്തുത പ്രവർത്തി 2023 ഏപ്രിൽ മാസത്തിൽ ടെൻഡർ ചെയ്യുകയും കാസർഗോഡ് ഉള്ള ഒരു കരാറുകാരൻ പ്രവർത്തി ഏറ്റെടുത്ത് കൊല്ലം മുതൽ നെല്ല്യാടി പാലം വരെയുള്ള ഭാഗത്ത് ടാറിങ് നടത്തുകയും ചെയ്തു. എന്നാൽ ജലജീവൻ പദ്ധതി നടപ്പാക്കുന്ന കീഴരിയൂർ ,മേപ്പയൂർ പഞ്ചായത്തുകളിൽ വരുന്ന നെല്ല്യാടി പാലം മുതൽ മേപ്പയൂർ ടൗൺ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ ഇടുന്നതിന് വാട്ടർ അതോറിറ്റിക്ക് അനുമതി നൽകി, റോഡ് കെ ആർ എഫ് ബി- കൈമാറിയിരുന്നു. ഈ പ്രവർത്തി പൂർത്തിയാക്കി റോഡ് കെ ആർ എഫ് ബി-ക്ക് തിരിച്ചേൽപ്പിക്കാൻ കാലതാമസം ഉണ്ടായപ്പോൾ 06.01.24 ന് മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റുമാർ ,കെ ആർ എഫ് ബി , വാട്ടർ അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു കൊണ്ട് പെരുവണ്ണാമൂഴി
ഐ ബി യിൽ വെച്ച് നടന്ന യോഗത്തിൽ 31.01. 24ന് മുമ്പായി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തി പൂർത്തിയാക്കി റോഡ് കൈമാറാനും, റീടാറിംഗ് ആരംഭിക്കുവാനും നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ ഈ തീരുമാനം നടപ്പിലാക്കുന്ന കാര്യത്തിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. പിന്നീട് പലതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെങ്കിലും പ്രവർത്തി പൂർത്തിയാക്കിയില്ല.

നിലവിലെ റോഡിൻ്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നിർദ്ദേശപ്രകാരം വാട്ടർ അതോറിറ്റിയുടെയും കെ ആർ എഫ് ബി യുടെയും ഉദ്യോഗസ്ഥർ യോഗം ചേരുകയും 29.06.24ന് മുമ്പായി റോഡ് ഗതാഗതയോഗ്യമാക്കാൻ വാട്ടർ അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയുണ്ടായി.

 

Leave a Reply

Your email address will not be published.

Previous Story

മഴക്കാല പൂര്‍വ്വ ശുചീകരണം, നഗരസഭ ജനങ്ങളെ വെല്ലുവിളിക്കുന്നു; കോണ്‍ഗ്രസ്

Next Story

ഒരു ഗഡു ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

Latest from Local News

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍

കൗമാര മനസ്സറിഞ്ഞ് കായണ്ണയിൽ ഹ്രസ്വ ചിത്ര പ്രദർശനവും ഓപ്പൺ ഫോറവും നടത്തി

പേരാമ്പ്ര : ലോകോത്തര സിനിമകളും സാമൂഹ്യ സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മികച്ച ഡോക്യുമെൻററികളും വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കായണ്ണ

ജില്ലാ മദ്റസ സർഗവസന്തത്തിന് തുടക്കമായി; കൊയിലാണ്ടി കോംപ്ലക്സ് മുന്നേറുന്നു

 കൊയിലാണ്ടി: വിസ്ഡം വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സർഗവസന്തത്തിൻ്റെ ജില്ലാതല മൽസരങ്ങൾക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കൊയിലാണ്ടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്ലാമിക്