ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ 2024 ൽ ആരംഭിക്കുന്ന നാലു വർഷ വേദ-തന്ത്ര ഡിപ്ളോമ കോഴ്സിലേക്ക് ജൂലൈ ഒന്നു വരെ അപേക്ഷിക്കാം. ഒന്നാം തീയതി വൈകിട്ട് 5 മണിക്കകം അപേക്ഷ ദേവസ്വം കാര്യാലയത്തിൽ ലഭിക്കണം.
ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് പ്രവേശനം. യോഗ്യത പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. സംസ്കൃതത്തിൽ സാമാന്യ പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. വേദപഠനത്തിനും തന്ത്രപഠനത്തിനും പത്തു സീറ്റുകൾ വീതമാണ് ഉള്ളത്.
ഇക്കഴിഞ്ഞ 2024 മാർച്ച് 11-ന് തൃശ്ശൂരിൽ ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈദിക് ആൻഡ് കൾച്ചറൽ സ്റ്റഡീസ് സെൻ്ററിൻ്റെ ഉദ്ഘാടന വേളയിൽ മന്ത്രി കെ.രാധാകൃഷ്ണൻ വേദപഠനത്തിൻ്റെ സദ്ഗുണങ്ങൾ ഊന്നിപ്പറഞ്ഞിരുന്നു.
പ്രവേശനത്തിന് അഭിരുചി പരീക്ഷയും അഭിമുഖവും മാനദണ്ഡമായിരിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ താമസം, ഭക്ഷണം, സ്റ്റൈപ്പൻഡ് എന്നിവയുണ്ടാകും. പ്രായം 2024 ജൂൺ ഒന്നിന് 26 വയസ്സിൽ കവിയരുത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, മതം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
അപേക്ഷകൾ ദേവസ്വം ഓഫീസിൽ നേരിട്ടോ; അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-68010 1 എന്ന വിലാസത്തിലോ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്ന് വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 – 248,235,251 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.