എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്കുകൾ കുത്തനെ കുറച്ചു

വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. സ്പ്ലാഷ് സെയിലിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് തരം ടിക്കറ്റുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

2024 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജൂൺ 28 വരെ എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുക. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 1096 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.

വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് 100 മുതൽ 400 രൂപ വരെ പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകൾ, 50 ശതമാനം കിഴിവിൽ ബിസ്, പ്രൈം സീറ്റുകൾ, 25 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, 33 ശതമാനം കിഴിവിൽ പാനീയങ്ങൾ എന്നിവയും ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകർ, ഡോക്ടർ, നഴ്‌സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

അനുവദിച്ച സീറ്റുകൾ വിറ്റുതീർത്താൽ പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ അറിയിച്ചു. പണമടച്ചതിന് ശേഷം റീഫണ്ടുകൾ ലഭ്യമല്ലെന്നും ടിക്കറ്റ് റദ്ദാക്കിയാൽ ചാർജ് ഈടാക്കുമെന്നും എയർലൈൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്ര സർക്കാർ ജോലിക്കായി തയ്യാറെടുക്കുന്നവരാണോ? 17727 ഒഴിവുകളിലേക്ക് SSC വിജ്ഞാപനം; രജിസ്ട്രേഷൻ ആരംഭിച്ചു

Next Story

ടിപി വധക്കേസ്: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Latest from Main News

കാളികാവ് ആളെ കൊന്ന കടുവയെ പിടികൂടി; വനംവകുപ്പിന്റെ ദൗത്യം വിജയകരം

മലപ്പുറം:  കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ 53 ദിവസത്തിനുശേഷം വനം വകുപ്പ് പിടികൂടി. കേരള എസ്റ്റേറ്റിലെ സി-വൺ ഡിവിഷനിൽ സ്ഥാപിച്ച

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ