പയ്യോളിയില്‍ റോഡിലെ വെളളക്കെട്ട്; പരിഹാരം തേടി ജനനേതാക്കള്‍ വഗാഡ് ഓഫീസ് ഉപരോധിച്ചു

പയ്യോളി മൂരാട് ഭാഗത്ത് ദേശീയ പാത വിപുലികരണ പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട വെളളക്കെട്ടിന് പരിഹാരം തേടി പയ്യോളി നഗരസഭ സാരഥികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വഗാഡിന്റെ നന്തിയിലേക്കുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുമ്പിൽ ഉപരോധ സമരവും നടത്തി.

പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്മാന്‍ ,നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും,ദേശീയപാത വികസന സമരസമിതി ചെയര്‍മാനുമായ അഷറഫ് കോട്ടക്കല്‍, കണ്‍വീനര്‍ പി.വി.സിന്ധു,പി.എം.ഹരിദാസന്‍,പി.എം.റിയാസ്,ശജിമിന അസൈനാര്‍,നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.