നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മോളത്ത് വീട്ടില്‍ എം.എച്ച്. ഹിഷാം(36), കൂടരഞ്ഞി തോണിപ്പാറ വീട്ടില്‍ അമല്‍ സത്യന്‍(29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നരിക്കുനിയിലെ ഐക്യു മൊബൈല്‍ ഹബ്ബ് എന്ന കടയില്‍ മണി ട്രാന്‍സഫറിനായി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകളില്‍ 14 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

ഇതോടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പ്രതികള്‍ ഉള്‍പ്പെടെ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. കള്ളനോട്ട് കൈമാറ്റത്തിനായി വലിയ റാക്കറ്റ് തന്നെ പ്രവൃത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി തുടരും; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

Next Story

രാജ്യത്തെ അരക്കോടിയോളം വിദ്യാർത്ഥികളെ വഞ്ചിച്ച എൻ ടി എ ഏജൻസി പിരിച്ച് വിടുന്നത് വരെ സമരരംഗത്ത് ഉണ്ടാകും. എം. എസ്. എഫ്.

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ