കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. . വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കില്‍ പൊതുജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലൂടെ ഡ്രൈവിങ് പഠിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെയാണ് കെഎസ്ആര്‍ടിസിയില്‍ ഇളവ്. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ചാണ് പരിശീലനം നടത്തുക.കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരാണ് അധ്യാപകര്‍. സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകും.എസ്/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായിരിക്കും.
ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുന്‍ഗണന,നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.നല്ല ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാകണമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.22 കേന്ദ്രങ്ങളില്‍ സ്‌കൂളുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 14 എണ്ണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Next Story

സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Latest from Main News

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി

ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനമായി ഞായറാഴ്ച മുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നി

തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡൽഹി: തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം .

സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍

13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ ലഭ്യമാകും ജില്ലാതല ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും ക്രിസ്മസ്, പുതുവത്സര

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.

‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും. ksmart.lsgkerala.gov.in എന്ന