സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് .കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു

Next Story

ദഫ് മുട്ടാചാര്യൻ കാപ്പാട് അഹമ്മദ് കുട്ടിമുസ്ലിയാരുടെ ജീവചരിത്രം പാഠ പുസ്തകത്തിൽ

Latest from Main News

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ .സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പെലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പൊലീസിൻ്റെ

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട്

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാൽ

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍  നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം