കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ

കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാർ ആണ് പിടിയിലായത്. കസ്റ്റഡിയിലുള്ള അമ്പിളിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലാവുന്നത്. മലയത്ത് നിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്

.

ചോദ്യം ചെയ്യലിൽ അമ്പിളിയിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പിളി നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണോ എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതിയാണ്. കൊലപാതകവും, ഗുണ്ടാ പ്രവർത്തനവും, സ്പിരിറ്റ് കടത്തും ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകൾ നിരവധിയാണ്.

   

Leave a Reply

Your email address will not be published.

Previous Story

എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റിയിലേയ്ക്ക്

Next Story

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Latest from Main News

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ .സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പെലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പൊലീസിൻ്റെ

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട്

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാൽ

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍  നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം