സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 99-ാം സ്ഥാപകദിനാചരണത്തിന് തുടക്കം. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പതാകയുയർത്തി.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 99-ാം സ്ഥാപക ദിനാചരണത്തിന് തുടക്കം കുറിച്ച് കോഴിക്കോട് മർകസിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ പതാകയുയർത്തി. കേരളത്തിൽ പാരമ്പര്യ ഇസ്‌ലാമിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്‌ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിർവഹിച്ച പങ്ക് വളരെ വലതുതാണെന്ന് കാന്തപുരം പറഞ്ഞു.

ചടങ്ങിൽ സമസ്ത മുശാവറാ അംഗങ്ങളായ കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിവിധ കീഴ്‌ഘടകങ്ങളുടെ സാരഥികൾ, പ്രവർത്തകർ സംബന്ധിച്ചു. സ്ഥാപകദിനത്തിന്റെ ഭാഗമായി കോഴിക്കോട് പണ്ഡിത പ്രതിനിധി സമ്മേളനവും കീഴ്‌ഘടകങ്ങളുടെ നേതൃത്വത്തിൽ മദ്റസകളിലും യൂണിറ്റുകളിലും വിവിധ പരിപാടികളും ഇന്ന് നടക്കുന്നുണ്ട്.

 

    

Leave a Reply

Your email address will not be published.