കേരളത്തിൽ റോഡ് സുരക്ഷക്കായി ട്രാഫിക് അവബോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റാഫിൻെറ കോഴിക്കോട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡൻറ് ഡോക്ടര്‍ അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് മൊയ്തു, തൃശ്ശൂർ ജോ സെക്രട്ടറി അനീഷ് മലാപറമ്പ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി ഭാരവാഹി പ്രഖ്യാപനം നടത്തി.
റോഡ് സുരക്ഷ ബോധവത്കരണ വീഡിയോ പ്രദർശനം പൊതു ഇടങ്ങളിൽ സംഘടിപ്പിക്കുവാനും യുവാക്കളിൽ റാഫിൻെറ ‘ഒരിറ്റ് ശ്രദ്ധ ഒരുപാട് ആയുസ്സ്’ എന്ന മുദ്രാവാക്യം എത്തിക്കുന്നതിന് സ്ലോ ബൈക്ക് റൈസിംഗ് മത്സരം സംഘടിപ്പിക്കുവാനും സംസ്ഥാന പ്രസിഡന്‍റിൻെറ നിർദ്ദേശാനുസരണം തീരുമാനിച്ചു.
ഭാരവാഹികൾ: രക്ഷാധികാരി ടിപിഎ മജീദ്. പ്രസിഡണ്ട്: കെ പി സക്കീർ ഹുസൈൻ
വർക്കിംഗ് പ്രസിഡണ്ടുമാർ: കെ അരുൾദാസ്, ഹസ്സൻ കച്ചേരി. വൈസ് പ്രസിഡണ്ടുമാർ: മൊയ്തു മുട്ടായി, എംആർസി ഫറോക്ക്, നാസർ താമരശ്ശേരി, പി കെ മജീദ്
ജനറൽ സെക്രട്ടറി : ശിവപ്രസാദ് തിക്കോടി, ജോ. സെക്രട്ടറിമാർ: പി സുബൈർ, പി എൻ മനോജ് കുമാർ, സലിം മുട്ടാഞ്ചേരി, ദിനേശ് ബാബു അത്തോളി, എ. കെ.അഷറഫ്
വനിതാ ഫോറം ഭാരവാഹികൾ
പ്രസിഡണ്ട് : റീത ജസ്റ്റിൻ. വർക്കിംഗ് പ്രസിഡണ്ടുമാർ: റസീന കുരുവട്ടൂർ, ലൈജു റഹീം
വൈസ് പ്രസിഡണ്ടുമാർ : ടിപി ജമീല, വി അജിത. ജനറൽസെക്രട്ടറി : എംകെ. ഹസീന ടീച്ചർ
ജോ.സെക്രട്ടറിമാർ: വിപി റോസിന, എം ശ്രീവിദ്യ, കുഞ്ഞാമിന. ട്രഷറർ: ഫൗസിയ ടീച്ചർ
എക്സി. അംഗങ്ങൾ: എ എം ആനന്ദൻ, സി പി.രാഘവൻ, കെ മൊയ്തീൻ കോയ,കെ ചന്ദ്രബാബു, ബാബു പോൾ, ഹമീദ് ഓമശ്ശേരി.