കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ഇബിക്ക് കീഴിലുള്ള കക്കയം ഹൈഡല്‍ ടൂറിസം സെന്‍റര്‍, വനംവകുപ്പിന്‍റെ കക്കയം ഇക്കോ ടൂറിസം സെന്‍റര്‍, ടൂറിസം മാനേജ് മെന്‍റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.
കക്കയം ഉരക്കുഴി മേഖലയിലെ ടൂറിസം സെന്‍റർ ഇനി ഒരു അറിയിപ്പുണ്ടാവും വരെ അടിച്ചിടുമെന്നും വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായും നിർത്തിവച്ചിരിക്കുന്നതായും ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.





