കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ്മോബും, റാലിയും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. സി പി സുജേഷ് ഉദ്ഘാടനം നിർവഹിച്ചു. എൻസിസി ഓഫീസർ ക്യാപ്റ്റൻ മനു പി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ വി എസ് അനിത എന്നിവർ നേതൃത്വം നൽകി.








