ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം ശനിയാഴ്ച (29-06-2024) കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ

29-06-2024 ശനി സ്‌കിൽനെസ്റ്റ് ട്രൈനിംഗ് ആൻ്റ് കോച്ചിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ട്രൈനേഴ്‌സ് ക്ലബ്ബിൻ്റെ കീഴിൽ കോഴിക്കോട് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം നടത്തുന്നു. എങ്ങനെ സ്വയം തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്യാം, എങ്ങനെ .സ്വന്തം കഴിവുകളെ വികസിപ്പിച്ച് ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയരാം, പോസിറ്റീവ് മനോഭാവത്തിലൂടെ എങ്ങനെ ജീവിത വിജയം നേടാം തുടങ്ങിയ വിഷയങ്ങളിൽ ആണ് ട്രൈനിംഗ് നടത്തുന്നത്.

സ്‌കിൽ നെസ്റ്റിൻ്റെ ഡയറക്‌ടറും ഇൻ്റർനാഷണൽ ട്രൈനറും ബിസിനസ് കോച്ചും ആയ മുഹമ്മദ് ഷിഹാബ്.പി എസ്സിൻ്റെ കീഴിൽ സോഫ്റ്റ് സ്കിൽ ട്രൈനേഴ്‌സ് ട്രെനിംഗും മെൻ്ററിംഗും പൂർത്തിയാക്കിയ സോഫ്റ്റ് സ്‌കിൽ ട്രൈനറായ സജ്‌ന, , സോഫ്റ്റ് സ്‌കിൽ ട്രൈനറും എൽ.ഡി ട്രൈനറും ആയ ഹാജറ, സോഫ്റ്റ് സ്കിൽ ട്രൈനറും സൈക്കോളജിസ്റ്റും ആയ ഫാത്തിമ ഫിദ.കെ. എന്നിവരാണ് ട്രൈനിംഗ് സെഷനുകൾ എടുക്കുന്നത്.

ഓരോ മാസവും രണ്ട് ട്രൈനിംഗ് പ്രോഗ്രാമുകൾ വീതം നടത്താനാണ് സ്ക‌ിൽ നെസ്റ്റ് ട്രൈനേഴ്‌സ് ക്ലബ് ആഗ്രഹിക്കുന്നത് സോഫ്റ്റ് സ്‌കിൽ ട്രൈനിംഗ് നേടേണ്ടത് ജീവിത വിജയത്തിന് അത്യാവശ്യമാണെന്നിരിക്കെ നിലവിൽ ഇത്തരം ട്രൈനിംഗുകൾ സാധാരണക്കാരിലേക്ക് എത്തുന്നത് വളരെ കുറവാണ് നിലവിലെ ഈ അവസ്ഥക്ക് ഒരു മാറ്റം വരുത്തി സോഫ്റ്റ് സ്‌കിൽ ട്രൈനിംഗ് എല്ലാവരിലേക്കും എത്തിക്കുകയാണ് ഈ പ്രോഗ്രാം കൊണ്ട് സ്കിൽ നെസ്റ്റ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ആയി ബന്ധപ്പെടുക 8943 239854 ( ഹാജറ ), 9539909440( സജ്ന ),പ്രോഗ്രാം ഡയറക്ടേഴ്സ്.

   

Leave a Reply

Your email address will not be published.

Previous Story

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Next Story

കൊയിലാണ്ടി ദർശനമുക്ക് പാത്താരി പ്രിയദർശിനി ബാലകൃഷ്ണൻ അന്തരിച്ചു

Latest from Local News

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്

കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ അന്തരിച്ചു

കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ(68) അന്തരിച്ചു. ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ. മക്കൾ: നാദിയ, മാഷിദ,

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക