ലോക ലഹരി വിരുദ്ധ ദിനം;കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും.

കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല.ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് ഔട്ട്ലെറ്റുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ 10 മണിക്കാണ് പിന്നെ തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. 1987 മുതൽ ഐക്യരാഷ്ട്ര സഭയാണ് ജൂൺ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

Next Story

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Latest from Main News

വടകര എൻഎച്ച് നിർമാണത്തിലെ പാളിച്ചകൾക്ക് പരിഹാരം വേണമെന്ന് ഷാഫി പറമ്പിൽ എംപി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി

നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന

കാളികാവ് ആളെ കൊന്ന കടുവയെ പിടികൂടി; വനംവകുപ്പിന്റെ ദൗത്യം വിജയകരം

മലപ്പുറം:  കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ 53 ദിവസത്തിനുശേഷം വനം വകുപ്പ് പിടികൂടി. കേരള എസ്റ്റേറ്റിലെ സി-വൺ ഡിവിഷനിൽ സ്ഥാപിച്ച

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച